കേരളം

kerala

By

Published : Aug 7, 2022, 3:02 PM IST

ETV Bharat / crime

സഹപ്രവർത്തകരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങി; മുൻ പൊലീസുകാരൻ പിടിയിൽ

പൊലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അമീർ ഷായെ (43) തമിഴ്‌നാട്ടിൽ നിന്നും ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തു.

A former Police Officer arrested in fund fraud case idukki  police officer arrested  fund fraud case  fund fraud case idukki  സഹപ്രവർത്തകരെ പറ്റിച്ച പൊലീസ് അറസ്റ്റിൽ  മുൻ പൊലീസുകാരൻ പിടിയിൽ  മുൻ പൊലീസുകാരൻ അറസ്റ്റിൽ  സാമ്പത്തിക തട്ടിപ്പ്  ഇടുക്കി പൊലീസ്  മുൻ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സഹപ്രവർത്തകരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങി; മുൻ പൊലീസുകാരൻ പിടിയിൽ

ഇടുക്കി: അമിത പലിശയും ലാഭവും വാഗ്‌ദാനം ചെയ്‌ത് പൊലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷായാണ് (43) അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തത്.

2017-18ലാണ് പൊലീസുകാരായ സഹപ്രവർത്തകരെ കൊണ്ട് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്‌പ എടുപ്പിച്ച് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരായ പലരിൽ നിന്നും അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഇയാൾ വാങ്ങി. സൊസൈറ്റിയിൽ അടയ്‌ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15,000 മുതൽ 25,000 വരെയും വാഗ്‌ദാനം ചെയ്‌താണ് ഇയാൾ പണം വാങ്ങിയത്.

ആദ്യ ആറ് മാസം ഇത്തരത്തിൽ വായ്‌പ അടയ്‌ക്കുകയും ലാഭം കൃത്യമായി നൽകുകയും ചെയ്‌തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരുവർഷം കഴിഞ്ഞപ്പോൾ ഇയാൾ പണവുമായി കടന്നുകളയുകയായിരുന്നു.

തട്ടിപ്പിനിരയായ കുറച്ചുപേരുടെ പരാതിയെ തുടർന്ന് ഇയാളെ 2019-ൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വകുപ്പുതല നടപടി ഭയന്ന് പണം നൽകിയ പൊലീസുകാരിൽ ഏറിയ പങ്കും പരാതി നൽകിയില്ല. ലഭിച്ച പരാതികൾ പ്രകാരം ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്.

എന്നാൽ, ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് സൂചന. 2022ൽ ഇടുക്കി ഡി.സി.ആർ.ബി. കേസ് അന്വേഷണം ഏറ്റെടുത്തു. ഇടുക്കി ഡി.സി.ആർ.ബി ഡിവൈഎസ്‌പി ജിൽസൺ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അമീർ ഷായെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details