കേരളം

kerala

വയനാട്ടില്‍ വിറ്റാമിൻ ഗുളികകളുടെ വിൽപനയിൽ വർധനവ്

By

Published : Aug 22, 2020, 8:33 PM IST

രോഗപ്രതിരോധ ശക്തി കൂട്ടാൻ വിറ്റാമിൻ നല്ലതാണെന്ന പ്രചാരണമാണ് വിറ്റാമിൻ ഗുളികളുടെ വില്‍പ്പന കൂടാൻ കാരണം.

vitamin pills  Wayanad news  വയനാട് വാര്‍ത്തകള്‍  വിറ്റാമിൻ ഗുളിക
വയനാട്ടില്‍ വിറ്റാമിൻ ഗുളികകളുടെ വിൽപ്പനയിൽ വർധനവ്

വയനാട്: കൊവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വിറ്റാമിൻ ഗുളികകളുടെ വിൽപനയിൽ വർധനവ്. 10 മുതൽ 20 ശതമാനം വരെ അധിക വിൽപനയാണ് മെഡിക്കൽ ഷോപ്പുകളിൽ ഉണ്ടായിട്ടുള്ളത്. വിറ്റാമിൻ സി, മൾട്ടി വിറ്റാമിൻ ഗുളികകളുടെ വിൽപനയാണ് ജില്ലയിൽ കൂടിയിട്ടുള്ളത്.

വയനാട്ടില്‍ വിറ്റാമിൻ ഗുളികകളുടെ വിൽപ്പനയിൽ വർധനവ്

ഡോക്ടറുടെ നിർദ്ദേശമനുസരിച്ചും അല്ലാതെയും ഗുളികകൾ വാങ്ങാനെത്തുന്നവരുണ്ട്. അതേ സമയം പാരസെറ്റമോൾ ഗുളികകളുടെ വിൽപന ജില്ലയിൽ കുറയുകയും ചെയ്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോൾ ഗുളികകൾ വാങ്ങാനാകില്ല. രോഗപ്രതിരോധ ശക്തി കൂട്ടാൻ വിറ്റാമിൻ നല്ലതാണെന്ന പ്രചാരണമാണ് വിറ്റാമിൻ ഗുളികളുടെ വില്‍പന കൂടാൻ കാരണം. എന്നാൽ ഡോക്ടറുടെ നിർദേശത്തോടെ അല്ലാതെ ചില വിറ്റാമിൻ ഗുളികകൾ സ്ഥിരമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. ആഹാരത്തിലൂടെ തന്നെ വേണ്ടത്ര പോഷകങ്ങൾ ശരീരത്തിന് നൽകുന്നതാണ് കൂടുതൽ നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ABOUT THE AUTHOR

...view details