കേരളം

kerala

പ്രളയസഹായം: കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രസംഘം

By

Published : Sep 18, 2019, 1:48 PM IST

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസംഘം അറിയിച്ചു

പ്രളയസഹായം

വയനാട്: പ്രളയക്കെടുതി നേരിടാൻ കൂടുതൽ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശ് വയനാട്ടിൽ പറഞ്ഞു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസംഘത്തിന്‍റെ ശ്രീപ്രകാശ് അറിയിച്ചു.

കൂടുതൽ പ്രളയ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രസംഘം

കലക്‌ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ കേന്ദ്ര സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് കനത്ത ഉരുൾപൊട്ടലുണ്ടായ പുത്തുമല, കുറിച്യർമല, ബോയ്സ് ടൗൺ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. ശ്രീപ്രകാശിനു പുറമേ കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. മനോഹരൻ, ധനകാര്യ വകുപ്പ് ഡയറക്ടർ എസ്.സി മീണ, ഊർജ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഒ.പി സമുൻ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നാളെ കണ്ണൂർ ജില്ലയിലെ കാലവർഷക്കെടുതി വിലയിരുത്തും

ABOUT THE AUTHOR

...view details