കേരളം

kerala

67 വർഷത്തിനു ശേഷം ഗ്രീൻലീൻഡിലെ അമേരിക്കൻ കോൺസുലേറ്റ് തുറന്നു

By

Published : Jun 11, 2020, 4:35 PM IST

കോൺസുലേറ്റ് പുനരാരംഭിക്കുന്നതിലൂടെ ഗ്രീൻ‌ലാൻഡുമായും ഡെൻ‌മാർക്കുമായും സഹകരിക്കുന്നതിൽ സന്തുഷ്ടനാണെന്ന് ഡെൻ‌മാർക്കിലെ വാഷിംഗ്ടൺ അംബാസഡർ കാർല സാൻ‌ഡ്‌സ് പറഞ്ഞു.

67 വർഷത്തിനുശേഷം യുഎസ് ഗ്രീൻലാന്റിലെ കോൺസുലേറ്റ് വീണ്ടും തുറന്നു
67 വർഷത്തിനുശേഷം യുഎസ് ഗ്രീൻലാന്റിലെ കോൺസുലേറ്റ് വീണ്ടും തുറന്നു

വാഷിംഗ്ടൺ: 67 വർഷത്തിനു ശേഷം ഗ്രീൻലാൻഡിലെ അമേരിക്കൻ കോൺസുലേറ്റ് തുറന്നു. കോൺസുലേറ്റ് പുനരാരംഭിക്കുന്നതിലൂടെ ഗ്രീൻ‌ലാൻഡുമായും ഡെൻ‌മാർക്കുമായും സഹകരിക്കുന്നതിൽ സന്തുഷ്ടനാണെന്ന് ഡെൻ‌മാർക്കിലെ വാഷിംഗ്ടൺ അംബാസഡർ കാർല സാൻ‌ഡ്‌സ് പറഞ്ഞു. ഗ്രീൻലാൻഡിലെ ജനങ്ങളുമായും ഡെൻമാർക്കിലെ മുഴുവൻ ആളുകളുമായും തങ്ങളുടെ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും മേഖലയിലെ വികസനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി മറ്റ് സഖ്യകക്ഷികളെയും പങ്കാളിയാക്കുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

56,000 ജനസംഖ്യയുള്ള ഗ്രീൻ‌ലാൻ‌ഡ് ഡെൻ‌മാർക്കിലെ സ്വയംഭരണ പ്രദേശമാണ്. 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഡെൻമാർക്ക് നിഷേധിക്കുകയായിരുന്നു. 1940 മുതൽ 1953 വരെ യുഎസിന് മുമ്പ് ന്യൂക്കിൽ ഒരു കോൺസുലേറ്റ് ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details