കേരളം

kerala

തമിഴ്‌നാട്ടില്‍ ലോക്ക്‌ഡൗണ്‍ നീട്ടി; കടകള്‍ രാത്രി 9 മണി വരെ തുറക്കാം

By

Published : Jul 10, 2021, 5:41 PM IST

സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട് ലോക്ക്ഡൗണ്‍ വാര്‍ത്ത  ലോക്ക്ഡൗണ്‍ തമിഴ്‌നാട് വാര്‍ത്ത  ലോക്ക്ഡൗണ്‍ ഇളവുകള്‍ തമിഴ്‌നാട് വാര്‍ത്ത  തമിഴ്‌നാട് ലോക്ക്ഡൗണ്‍ നീട്ടി  tamilnadu lockdown news  tamilnadu lockdown relaxations news  tamilnadu lockdown extension news  tamilnadu covid latest news
തമിഴ്‌നാട്ടില്‍ ലോക്ക്‌ഡൗണ്‍ നീട്ടി; കടകള്‍ രാത്രി 9 മണി വരെ തുറക്കാം

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. കൊവിഡ് നിരക്ക് കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഹോട്ടലുകള്‍, ചായ കടകള്‍, ബേക്കറികള്‍, വഴിയോരങ്ങളിലെ കടകള്‍ തുടങ്ങിയവ അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റിയോടെ രാത്രി 9 മണി വരെ തുറക്കാം.

എന്നാല്‍ സ്‌കൂളുകള്‍, കോളേജുകള്‍, തീയ്യറ്ററുകള്‍, ബാറുകള്‍, സ്വിമ്മിങ് പൂളുകള്‍, മൃഗശാലകള്‍ തുടങ്ങിയവ അടഞ്ഞ് തന്നെ കിടക്കും. അന്തര്‍ സംസ്ഥാന ഗതാഗതത്തിനും രാഷ്ട്രീയ, സാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിനും അനുമതിയില്ല. അതേസമയം, തമിഴ്‌നാട്ടില്‍ നിന്ന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയ്ക്ക് ഗതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

Also read: രണ്ടു മാസത്തിനിടെ രാജ്യത്ത് കൊവിഡ് കവര്‍ന്നത് എട്ട് ലക്ഷം ജീവനുകള്‍

സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 33,224 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details