കേരളം

kerala

ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്തൻ

By

Published : Jun 13, 2021, 5:52 PM IST

ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖചരിയവാസ്.

രാജസ്ഥാൻ സര്‍ക്കാര്‍  ഫോണ്‍ ചോര്‍ത്തല്‍ വിവാദം  സച്ചിൻ പൈലറ്റ്  അശോക് ഗെഹ്‌ലോട്ട്  rajasthan government  Ashok gehlot  sachin pilot  phone tapping
രാജസ്ഥാനില്‍ വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ വിവാദം

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം. കോണ്‍ഗ്രസ് എംഎല്‍എയും സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തുന്നതായി ചില എംഎല്‍എമാര്‍ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു സോളങ്കിയുടെ വെളിപ്പെടുത്തല്‍.

വേദ് പ്രകാശ് സോളങ്കിയുടെ വാക്കുകള്‍

'എന്‍റെ ഫോൺ ചോർത്തുന്നുണ്ടോ എന്ന് അറിയില്ല. ഫോൺ സംഭാഷണങ്ങൾ ചോര്‍ത്തുന്നതായി ചില എംഎൽഎമാർ എന്നോട് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇതില്‍ പങ്കുണ്ടോ എന്നും അറിയില്ല. എന്നാല്‍ എംഎല്‍എമാരെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു.'

ചില ആപ്പുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഫോൺ ചോർത്തലിനെക്കുറിച്ച് എംഎൽഎമാർക്ക് മനസ്സിലായതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സോളങ്കി പറഞ്ഞു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയവാസിന്‍റെ പ്രതികരണം.

READ MORE: പഞ്ചാബിന് ലഭിച്ച അതേ പരിഗണന രാജസ്ഥാനും വേണമെന്ന് സച്ചിന്‍ പൈലറ്റ്

അതേസമയം സച്ചിൻ ക്യാമ്പിന്‍റെ ഫോണ്‍ ചോർത്തല്‍ ആരോപണം ബിജെപിയും ഏറ്റെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണങ്ങളോട് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയ പ്രതികരിച്ചു.

സതീഷ് പുനിയയുടെ ട്വീറ്റ്

‘ഫോൺ ചോർത്തുവെന്ന ആരോപണവുമായി ഒരു കോൺഗ്രസ് എംഎല്‍എ കൂടി രംഗത്തെത്തിയിരിക്കുന്നു. ചാരപ്രവൃത്തിയാണു നടക്കുന്നത്. എംഎൽഎമാരുടെ പേരു വെളിപ്പെടുത്താൻ കോൺഗ്രസ് തയാറാകണം. കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ്.'

കഴിഞ്ഞ വർഷം ജൂലൈയിൽ മുഖമന്ത്രി അശോക് ഗെലോട്ടിനെതിരെ വിമത നീക്കം നടത്തിയപ്പോഴും തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നു സച്ചിൻ പൈലറ്റും മറ്റു 18 എംഎൽഎമാരും ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details