കേരളം

kerala

രാമനവമി : 19 കിലോ സ്വർണം കൊണ്ട് നിർമിച്ച രാമായണം പ്രദര്‍ശിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്

By

Published : Mar 30, 2023, 4:57 PM IST

സ്വർണം, വെള്ളി, വജ്രം, മാണിക്യം, മരതകം, നീലക്കല്ലുകൾ എന്നിവ കൊണ്ടാണ് രാമായണം നിർമിച്ചിരിക്കുന്നത്. വർഷത്തിലൊരിക്കലാണ് സ്വർണ രാമായണം പ്രദർശിപ്പിക്കുന്നത്

gold Ramayana  Surat on Ram Navami  ram navami surat  ram navami  ram navami rally  surat  ramayana  diamond ramayana  രാമനവമി ആഘോഷം  രാമനവമി  രാമായണം  വിശ്വഹിന്ദു പരിഷത്ത്  സൂറത്ത്  സ്വർണ രാമായണം  സ്വർണം കൊണ്ട് രമായണം  വിശ്വഹിന്ദു പരിഷത്ത് രാമനവമി ആഘോഷം
രാമായണം

സ്വർണം കൊണ്ട് നിർമിച്ച രാമായണം

സൂറത്ത് (ഗുജറാത്ത്) : വജ്രങ്ങളും മറ്റ് അമൂല്യ രത്നങ്ങളും കൊണ്ട് അലങ്കരിച്ച സ്വർണ രാമായണം രാമനവമി ദിനത്തിൽ പ്രദർശനത്തിന്. രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സൂറത്തിൽ നടത്തുന്ന മഹാഘോഷയാത്രയിലാണ് സ്വർണ രാമായണത്തിന്‍റെ പ്രദർശനം നടന്നത്. 19 കിലോ സ്വർണം കൊണ്ട് നിർമിച്ച അപൂർവ രാമായണമാണിത്.

സ്വർണത്തിൽ പൊതിഞ്ഞു എന്നത് മാത്രമല്ല ഈ രാമായണത്തിന്‍റെ പ്രത്യേകത. ഇതിഹാസം എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷിയും സ്വർണം കൊണ്ട് നിർമിച്ചതാണ്. ഇത് കൂടാതെ 10 കിലോ വെള്ളി, നാലായിരം വജ്രം, മാണിക്യം, മരതകം, നീലക്കല്ലുകൾ എന്നിവ കൊണ്ടും പുസ്‌തകം അലങ്കരിച്ചിരിക്കുന്നു. ഈ രാമായണത്തിന്‍റെ വിപണി മൂല്യം കോടികളാണ്.

വിശ്വഹിന്ദു പരിഷത്ത് റാലിയിൽ രാമനവമി ദിനത്തിൽ വർഷത്തിലൊരിക്കൽ മാത്രമാണ് അമൂല്യമായ പുസ്‌തകം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം അത് ബാങ്കിൽ തന്നെ തിരികെവയ്‌ക്കുന്നു. സ്വർണ രാമായണം എന്ന് അറിയപ്പെടുന്ന ഇതിന്‍റെ പ്രധാന പേജിൽ 11.6 ഗ്രാം സ്വർണം കൊണ്ട് നിർമിച്ച ശിവന്‍റെയും 5.8 ഗ്രാം സ്വർണം കൊണ്ട് നിർമിച്ച ഹനുമാന്‍റെയും പ്രതിമയുണ്ട്.

1981ൽ രാം ഭായ് ഭക്ത എഴുതിയ 530 പേജുകളുള്ള ഈ പുസ്‌തകം 12 പേർ ചേർന്ന് 9 മാസവും 9 മണിക്കൂറും കൊണ്ടാണ് പൂർത്തിയാക്കിയത്. 50 ദശലക്ഷം തവണ ശ്രീരാമൻ എന്ന പേര് ഈ പുസ്‌തകത്തിൽ പരാമർശിക്കുന്നു. ജർമനിയിൽ നിന്നാണ് പേജുകൾ ഓർഡർ ചെയ്‌തതെന്ന് രാംഭായ് ഭക്തയുടെ ബന്ധു ഗുണ്വന്ത് ഭായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇറക്കുമതി ചെയ്‌ത ഈ പേപ്പറുകൾ വെള്ളം ഉപയോഗിച്ച് കഴുകിയാൽ മഷി അതേപടി നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൈ കൊണ്ട് ആവർത്തിച്ച് സ്‌പർശിച്ചാലും പേപ്പറിൽ കറ പിടിക്കില്ലെന്നും ഗുണ്വന്ത് പറയുന്നു.

ABOUT THE AUTHOR

...view details