ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാമ്പസിനുള്ളിൽ സംഘർഷം. ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തിൽ എബിവിപി വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ജെഎൻയുഎസ്‌യു, എസ്‌എഫ്‌ഐ, ഡിഎസ്‌എഫ്, എഐഎസ്‌എ അംഗങ്ങൾ എബിവിപി വിദ്യാർഥികൾക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
ജെഎൻയുവിൽ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ്
ജെഎൻയു കാമ്പസിനുള്ളിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ആറ് എബിവിപി വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ജെഎൻയു സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ്
കാമ്പസിലെ ഹോസ്റ്റലിൽ എബിവിപി നിർബന്ധിതമായി മാംസാഹാരം നിരോധിച്ചതിനെ തുടർന്ന് ഇടതുസംഘടന അംഗങ്ങൾ രാമനവമിയോട് അനുബന്ധിച്ചുള്ള ‘പൂജയും ഹവന’വും നടത്താൻ അനുവദിക്കാതിരുന്നതാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തിൽ എബിവിപി പ്രവർത്തകരും രേഖാമൂലം പരാതി നൽകുമെന്നും അത് ലഭിച്ചാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ഡിസിപി മനോജ് പറഞ്ഞു.