കേരളം

kerala

ഹരിദ്വാറിൽ മേലധികാരിയും സഹപ്രവർത്തകനും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

By

Published : Aug 30, 2022, 7:16 PM IST

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മേലധികാരിയാണ് യുവതിയെ മീറ്റിങ്ങിനായി ഹരിദ്വാറിലേക്ക് വിളിച്ചുവരുത്തി സഹപ്രവർത്തകനുമായി ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ കോട്വാലി റാണിപൂർ പൊലീസ് കേസെടുത്തു

DELHI GIRL GANG RAPE  HARIDWAR GIRL GANG RAPE  boss rape employee in haridwar  യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു  ഹരിദ്വാറിൽ യുവതിയെ പീഡിപ്പിച്ചു  ഹരിദ്വാർ പീഡനം  യുവതിയെ മേലധികാരി പീഡിപ്പിച്ചു  കോട്വാലി റാണിപൂർ പൊലീസ്
ഹരിദ്വാറിൽ മേലധികാരിയും സഹപ്രവർത്തകനും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

ഹരിദ്വാർ (ഉത്തരാഖണ്ഡ്): ഹരിദ്വാറിൽ യുവതിയെ മേലധികാരിയും സഹപ്രവർത്തകനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ഡൽഹി നജാഫ്‌ഗഡ് സ്വദേശിയായ യുവതിയെ മീറ്റിങ്ങിനായി ഹരിദ്വാറിൽ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മേലധികാരിയായ അനിൽ താക്കൂർ ആണ് യുവതിയെ ശനിയാഴ്‌ച(27.08.2022) മീറ്റിങ്ങിനായി ഹരിദ്വാറിലേക്ക് വിളിച്ചുവരുത്തിയത്.

ഞായറാഴ്‌ച(ഓഗസ്‌റ്റ് 28) അനിൽ യുവതിയെ തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ശേഷം അനിലും സഹപ്രവർത്തകനായ രാഹുലും ചേർന്ന് യുവതിക്ക് പാനീയം നൽകി. പാനീയം കുടിച്ചശേഷം താൻ ബോധരഹിതയായെന്നും തുടർന്ന് ഇരുവരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്‌തുവെന്നും യുവതി കോട്വാലി റാണിപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

തിങ്കളാഴ്‌ച(29.08.2022) രാവിലെ യുവതി വിവരമറിയിച്ചതനുസരിച്ച് യുവതിയുടെ വീട്ടുകാർ ഹരിദ്വാറിലെത്തി. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചുവെന്നും സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചുവെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details