കേരളം

kerala

വാക്സിൻ നിർമാതാക്കളെ ക്ഷണിക്കുന്നതിൽ വന്ന കാലതാമസം; കേന്ദ്രത്തെ വിമർശിച്ച് ചിദംബംരം

By

Published : May 15, 2021, 3:26 PM IST

രാജ്യത്ത് മറ്റ് വാക്സിൻ നിർമാതാക്കൾക്ക് നിർബന്ധിത ലൈസൻസുകൾ നൽകണമെന്ന നിർദ്ദേശം നാളുകൾക്ക് മുമ്പ് കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ നാലാഴ്ചകൾ പിന്നിട്ട ശേഷമാണ് മറ്റ് നിർമാതാക്കളെ ക്ഷണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന് ചിദംബംരം ട്വീറ്റ് ചെയ്തു

 Chidambaram slams Centre delay in inviting other COVAXIN manufacturers COVAXIN manufacturers Centre's delay on vaccine production മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കൊവാക്സിൻ ഭാരത് ബയോടെക് വാക്സിൻ മറ്റ് വാക്സിൻ നിർമാതാക്കൾ
താക്കളെ ക്ഷണിക്കുന്നതിൽ വന്ന കാലതാമസത്തിൽ കേന്ദ്രത്തെ വിമർശിച്ച് പി ചിദംബംരം

ന്യൂഡൽഹി:കൊവാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി മറ്റ് വാക്സിൻ നിർമാതാക്കൾക്കളെ ക്ഷണിക്കുന്നതിൽ കേന്ദ്രം വരുത്തിയ കാലതാമസം മൂലം രാജ്യത്ത് വർധിച്ച കൊവിഡ് കേസുകൾക്കും കൊവിഡിൽ പൊലിഞ്ഞ ജീവനുകൾക്കും ആരാണ് ഉത്തരവാദിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.

രാജ്യത്ത് മറ്റ് വാക്സിൻ നിർമാതാക്കൾക്ക് നിർബന്ധിത ലൈസൻസുകൾ നൽകണമെന്ന നിർദ്ദേശം നാളുകൾക്ക് മുമ്പ് കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ നാലാഴ്ചകൾ പിന്നിട്ട ശേഷമാണ് മറ്റ് നിർമാതാക്കളെ ക്ഷണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന് ചിദംബംരം ട്വീറ്റ് ചെയ്തു. നാലാഴ്ചത്തെ കാലതാമസം കാരണം വാക്സിൻ ലഭിക്കാതെയുള്ള രോഗവ്യാപനത്തിനും കൊവിഡ് മരണങ്ങൾക്കും ആരാണ് ഉത്തരവാദിയെന്നും ചിദംബംരം ചോദിച്ചു. വാക്സിനുകൾ ഇറക്കുമതി ചെയ്യാനായി ഉത്തരവ് നൽകിയിട്ടുള്ള ഒരു വിദേശ നിർമ്മാതാവിനെയും കേന്ദ്രസർക്കാർ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ശരിയല്ലെ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. കേന്ദ്രസർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

Also read: കൊവിഡ് വാക്‌സിനേഷൻ; കേന്ദ്രത്തിനെതിരെ ശക്തിസിങ് ഗോഹിൽ

രാജ്യത്തൊട്ടാകെയുള്ള വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമം ഉണ്ടായതായി നിരവധി റിപ്പോർട്ടുകൾ വന്നതിനു ശേഷം നീതി ആയോഗ് അംഗം ഡോ. ​​വി കെ പോൾ കേന്ദ്രസർക്കാരും ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും വാക്സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാൻ തയ്യാറാണെന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details