കേരളം

kerala

വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട്; യുപിയില്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

By

Published : Jul 6, 2020, 2:56 PM IST

മീററ്റിലെ സ്വകാര്യ നഴ്‌സിങ് ഹോമിലെ ജീവനക്കാരന്‍ വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിനായി പണം വാങ്ങുന്ന വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്

Meerut District Magistrate Anil Dhingra  fake corona negative report  Uttar Pradesh  hospital sealed in UP  hospital sealed over fake corona -ve report  വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട്  യുപിയില്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി  covid 19
വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട്; യുപിയില്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിവ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട്; യുപിയില്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വാഗ്‌ദാനം ചെയ്‌ത സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. മീററ്റിലെ സ്വകാര്യ നഴ്‌സിങ് ഹോമിലെ ജീവനക്കാരന്‍ വ്യാജ കൊവിഡ് റിപ്പോര്‍ട്ടിനായി പണം വാങ്ങുന്ന വീഡിയോ വൈറലായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി ജില്ലാ മജിസ്ട്രേറ്റ് അനില്‍ ദിങ്ക്രയുടെ നടപടി. കേസെടുക്കുകയും ആശുപത്രി സീല്‍ ചെയ്യുകയും ചെയ്‌തു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2500 രൂപയ്‌ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജീവനക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്‌കുമാര്‍ പറയുന്നു. ആശുപത്രി മാനേജര്‍ക്ക് 2000 രൂപ നല്‍കുകയും 500 രൂപ പിന്നീട് തരാമെന്നും പണം നല്‍കുന്നയാള്‍ പറയുന്നതായും വീഡിയോയില്‍ കാണാം.

മീററ്റില്‍ ഇതുവരെ 1117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 69 പേര്‍ മരിച്ചു. ഇതുവരെ 779 പേര്‍ രോഗവിമുക്തി നേടി. ഉത്തര്‍പ്രദേശില്‍ ഇതുവരെ 28,061 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 785 പേര്‍ മരിക്കുകയും 18,761 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തു. സംസ്ഥാനത്ത് ഗൗതംബുദ്ധ നഗറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 2785 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗാസിയാബാദില്‍ 2224 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ലഖ്‌നൗവില്‍ നിന്നും 1448 പേര്‍ക്കും കാണ്‍പൂര്‍ നഗറില്‍ നിന്ന് 1364 പേര്‍ക്കും ആഗ്രയില്‍ നിന്നും 1291 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details