കേരളം

kerala

പൗരത്വ നിയമം; നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം

By

Published : Jan 13, 2020, 12:49 PM IST

പൗരത്വ ഭേദഗതി നിയമം നിരവധി വ്യക്തികളെ പൗരന്മാരല്ലാത്തവരായി പ്രഖ്യാപിക്കുകയും പൗരത്വം കവർന്നെടുക്കുകയും ചെയ്യുമെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നു. ഈ ധാരണ തെറ്റാണെങ്കിൽ അത് മാറ്റാനുള്ള ഏക പോംവഴി തന്‍റെ വിമർശകരുമായി സംവദിച്ച് കാര്യങ്ങൾ വിശദീകരിക്കുക എന്നത് മാത്രമാണെന്നും പി ചിദംബരം പറഞ്ഞു

CAA critics  Chidambaram on CAA  National Register of Citizens  നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം  പൗരത്വ നിയമം
പൗരത്വ നിയമം; നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. തന്‍റെ വിമർശകരുമായി സംസാരിക്കാത്തതാണ് പ്രധാനമന്ത്രിയുടെ നയം. അഞ്ച് പേരെ തെരഞ്ഞെടുത്ത് അവരുടെ ചോദ്യങ്ങൾക്ക് മോദി മറുപടി പറയണം. അപ്പോൾ പൗരത്വ ഭേദഗതി സംബന്ധിച്ച് ആളുകൾക്ക് അവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും. തന്‍റെ നിർദേശത്തിന് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നിരവധി വ്യക്തികളെ പൗരന്മാരല്ലാത്തവരായി പ്രഖ്യാപിക്കുകയും പൗരത്വം കവർന്നെടുക്കുകയും ചെയ്യുമെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നു. ഈ ധാരണ തെറ്റാണെങ്കിൽ അത് മാറ്റാനുള്ള ഏക പോംവഴി തന്‍റെ വിമർശകരുമായി സംവദിച്ച് കാര്യങ്ങൾ വിശദീകരിക്കുക എന്നത് മാത്രമാണെന്നും ചിദംബരം പറഞ്ഞു.

ABOUT THE AUTHOR

...view details