കേരളം

kerala

പുതുച്ചേരിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ 200 രൂപ

By

Published : Jun 22, 2020, 3:24 AM IST

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ജൂൺ 23 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുറക്കും.

Penalty for not wearing masks increased to Rs 200: Puducherry CM  പുതുച്ചേരിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ 200 രൂപ  പുതുച്ചേരി  പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി  Penalty for not wearing masks
പുതുച്ചേരി

പുതുച്ചേരി: മാസ്ക് ധരിക്കാത്തതിനുള്ള പിഴ 100 രൂപയിൽ നിന്ന് 200 രൂപയായി വർധിപ്പിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. പുതുച്ചേരിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ജൂൺ 23 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുറക്കും. കൃഷി, മറ്റ് വ്യവസായങ്ങൾ എന്നിവയെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയതായും നാരായണസാമി ട്വീറ്റ് ചെയ്തു.

ഗൗബർട്ട് മാർക്കറ്റ് അവന്യൂ തിങ്കളാഴ്ച മുതൽ പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ജൂൺ 23 മുതൽ എല്ലാ ഭക്ഷണശാലകൾക്കും ഉച്ചവരെ പ്രവർത്തനാനുമതിയുണ്ട്. കൊവിഡ് പ്രതിരോധത്തിന് കർശന നടപടികൾ സ്വീകരിക്കുന്നതിനായി മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ, ചീഫ് സെക്രട്ടറി, വികസന കമ്മീഷണർ, കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസ്ഥാനതല യോഗം ചേർന്നതായും അദ്ദേഹം കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details