കേരളം

kerala

കർണാടകയിൽ 958 പേർക്ക് കൊവിഡ്

By

Published : Dec 23, 2020, 10:22 PM IST

സംസ്ഥാനത്ത് 12,038 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്

കർണാടക കൊവിഡ്  കൊവിഡ് അപ്‌ഡേറ്റ്സ്  കൊവിഡ് കേസുകൾ ബെംഗളുരു  ബെംഗളുരു കൊവിഡ്  12,038 പേരാണ് കൊവിഡ് ചികിത്സയിൽ  കർണാടകയിൽ 958 പേർക്ക് കൊവിഡ്  Karnataka reported 958 new COVID19 cases  karnataka covid cases  Karnataka covid updates  958 new COVID19 cases in karnataka
കർണാടകയിൽ 958 പേർക്ക് കൊവിഡ്

ബെംഗളുരു: സംസ്ഥാനത്ത് പുതുതായി 958 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,12,340 ആയി. 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒമ്പത് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1,206 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് 12,038 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 8,86,547 പേർ ഇതുവരെ കർണാടകയിൽ കൊവിഡ് മുക്തരായെന്നും അധികൃതർ പറഞ്ഞു.

രാജ്യത്ത് 24,000ത്തിൽ താഴെ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് നിലവിൽ ആശങ്ക ഉയർത്തുന്നത് കേരളത്തിലെയും ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും പ്രതിദിന കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,99,066 ആയി ഉയർന്നു . 2,89,240 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 96,63,382 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details