കേരളം

kerala

നാടകീയ രംഗപ്രവേശവുമായി ശശികല; റാലിക്കിടെ കാറുകൾക്ക് തീ പിടിച്ചു

By

Published : Feb 8, 2021, 2:44 PM IST

കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിൽ പടക്കം പൊട്ടിച്ചപ്പോഴാണ് കാറിൽ തീ പടർന്നത്.

Fire broke out in supporter's car while crackers fired to welcome Sasikala  കൃഷ്ണഗിരി  അണ്ണാ ഡിഎംകെ  റാലിക്കിടെ കാറുകൾക്ക് തീ പിടിച്ചു  Fire broke out  welcome Sasikala  Sasikala
നാടകീയ രംഗപ്രവേശനവുമായി ശശികല; റാലിക്കിടെ കാറുകൾക്ക് തീ പിടിച്ചു

കൃഷ്ണഗിരി:നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടിലേക്ക് നാടകീയ രംഗപ്രവേശം നടത്തി ശശികല. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിൽ ശശികലയുടെ സ്വീകരണറാലിക്ക് എത്തിയ രണ്ട് കാറുകൾക്ക് തീപിടിച്ചു.

ബെംഗളൂരു ജയിലിൽ നിന്ന് മോചിതയായി എത്തിയ ശശികലയെ സ്വാഗതം ചെയ്യുന്നതിനായി കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിൽ പടക്കം പൊട്ടിച്ചപ്പോഴാണ് കാറിൽ തീ പടർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

നാടകീയ രംഗപ്രവേശനവുമായി ശശികല; റാലിക്കിടെ കാറുകൾക്ക് തീ പിടിച്ചു

ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ശശികല ഹൊസൂറിലെ മുത്തുമറിയമ്മൻ ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നു.

അതിനിടെ അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ച് യാത്ര ചെയ്ത ശശികലയുടെ കാർ പാർട്ടി പ്രവർത്തകരും പൊലീസും ചേർന്ന് തടഞ്ഞു. കൊടി പൊലീസ് അഴിച്ചുമാറ്റിയതോടെ മറ്റൊരു വാഹനത്തിൽ ശശികല യാത്ര തുടരുകയായിരുന്നു.

ABOUT THE AUTHOR

...view details