കേരളം

kerala

യുപിയില്‍ അഞ്ച് കിലോയിലധികം കഞ്ചാവുമായി മയക്കുമരുന്ന് വില്‍പനക്കാരന്‍ പിടിയില്‍

By

Published : Jul 20, 2020, 4:32 PM IST

ഇരുപത്തഞ്ചുകാരനായ വിശാല്‍ ശര്‍മയെ ഗ്രെയിറ്റര്‍ നോയിഡയില്‍ വെച്ചാണ്  പൊലീസ് പിടികൂടിയത്.

Drug peddler held with over 5 kg cannabis in Gr Noida  അഞ്ച് കിലോയിലധികം കഞ്ചാവുമായി മയക്കുമരുന്ന് വില്‍പനക്കാരന്‍ പിടിയില്‍  ഉത്തര്‍പ്രദേശ്  cannabis  Gr Noida  യുപി ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  up crime news  crime latest news
യുപിയില്‍ അഞ്ച് കിലോയിലധികം കഞ്ചാവുമായി മയക്കുമരുന്ന് വില്‍പനക്കാരന്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 5 കിലോയിലധികം വരുന്ന കഞ്ചാവുമായി മയക്കുമരുന്ന് വില്‍പനക്കാരന്‍ പിടിയില്‍. ഞായാറാഴ്‌ച ഇരുപത്തഞ്ചുകാരനായ വിശാല്‍ ശര്‍മയെ ഗ്രെയിറ്റര്‍ നോയിഡയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളില്‍ നിന്ന് തോക്കും ചില ആയുധങ്ങളും കൂടി കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ മോഷണം, കൊള്ളയടിക്കല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളിലും നേരത്തെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് ആക്‌ട് പ്രകാരമാണ് നിലവില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details