കേരളം

kerala

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ചരസുമായി ഒരാൾ പിടിയിൽ

By

Published : Jan 9, 2021, 4:56 PM IST

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വാഹനപരിശോധനയ്ക്കിടെയാണ് ലക്ഷക്കണക്കിന് വിലവരുന്ന ചരസ് പിടിച്ചെടുത്തത്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ചരസുമായി ഒരാൾ പിടിയിൽ  ചരസുമായി ഒരാൾ പിടിയിൽ  ജമ്മു കശ്മീർ  Poonch  Jammu Kashmir  Drug peddler held with one kg charas Jammu Kashmir
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ചരസുമായി ഒരാൾ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു കിലോഗ്രാം ചരസുമായി ഒരാൾ പിടിയിൽ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വാഹനപരിശോധനയ്ക്കിടെയാണ് ലക്ഷക്കണക്കിന് വിലവരുന്ന ചരസ് പിടിച്ചെടുത്തത്. രാജൂരി ജില്ലയിലെ താനമാണ്ടി സ്വദേശി രാജൂരി ജില്ലയിലെ ഷഹ്‌റ സ്വദേശി സുലൈമാൻ അഹമദാണ് പിടിയിലായത്.

ഫസ്‌ലാബാദ്-സുരങ്കോട്ടിൽ വാഹനപരിശോധനക്കിടെ കാർ നിർത്താതെ പോവുകയായിരുന്നെന്ന് പൂഞ്ച് സീനിയർ പൊലീസ് സൂപ്രണ്ട് രമേശ് അൻഗ്രൽ പറഞ്ഞു. പൊലീസ് പിന്തുടർന്ന് ചരസുമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മെഹമൂദ് അഹമദ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. എൻ‌ഡി‌പി‌എസ് നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details