കേരളം

kerala

ഛത്തീസ്‌ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

By

Published : Apr 18, 2020, 6:46 PM IST

പുസ്‌പൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിറ്റാൽനർ-മുണ്ട്‌വാൾ ഗ്രാമങ്ങളിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

Chhattisgarh  Naxal killed in Sukma encounter  Naxal killed  മാവോയിസ്റ്റ് കൊല്ലപ്പെട്ടു  ഛത്തീസ്‌ഗഢ് ഏറ്റുമുട്ടല്‍
ഛത്തീസ്‌ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഭേജി സ്വദേശിയായ നാഗേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ പുസ്‌പൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിറ്റാൽനർ-മുണ്ട്‌വാൾ ഗ്രാമങ്ങളിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറ് വര്‍ഷത്തോളമായി ആന്ധ്രാ -ഒഡിഷ അതിര്‍ത്തി പ്രദേശത്ത് മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ആളാണ് നാഗേഷ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക്, ടിഫിൻ ബോംബ്, ലഘുലേഖകൾ തുടങ്ങിയവ കണ്ടെടുത്തു.

ABOUT THE AUTHOR

...view details