കേരളം

kerala

സിഎഎ- എൻആർസി; ബിജെപി പ്രവർത്തകർ രേഖകൾ ആവശ്യപ്പെടുന്നുവെന്ന് മമതബാനർജി

By

Published : Feb 13, 2020, 2:44 PM IST

സർവ്വേ നടത്തുകയാണ് എന്ന വ്യാജേനയാണ് ഇവർ ഇത്തരത്തിൽ രേഖകൾ ആവശ്യപ്പെടുന്നതെന്നും സർക്കാരിന്‍റെ അനുമതി ഇല്ലാതെ ഇത്തരത്തിൽ രേഖകൾ കൈമാറ്റം ചെയ്യരുതെന്ന് ജനങ്ങളെ അറിയിച്ചതായും മമത ബാനർജി വ്യക്തമാക്കി

Mamata Banerjee  Citizenship Amendment Act  National Register of Citizens  ബങ്കുര
Mamata Banerjee Citizenship Amendment Act National Register of Citizens ബങ്കുര

ബങ്കുര:വീടുകൾ കയറിയിറങ്ങി ബിജെപി പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും ആവശ്യമായ രേഖകൾ ആവശ്യപ്പെടുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാങ്ക് ഉദ്യോഗസ്ഥരായും പോസ്റ്റ് ഓഫീസ് ജീവനക്കാരായും വേഷം മാറിയാണ് ഇവർ വീടുകളിൽ എത്തി രേഖകൾ ആവശ്യപ്പെടുന്നതെന്ന് മമതാ ബാനർജി ആരോപിച്ചു.

സിഎഎക്കും എൻആർസിക്കും ആവശ്യമായ രേഖകൾ ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നതായി ആരോപിച്ച് മമത ബാനർജി

സർവ്വേ നടത്തുകയാണ് എന്ന വ്യാജേനയാണ് ഇവർ ഇത്തരത്തിൽ രേഖകൾ ആവശ്യപ്പെടുന്നതെന്നും സർക്കാരിന്‍റെ അനുമതി ഇല്ലാതെ ഇത്തരത്തിൽ രേഖകൾ കൈമാറ്റം ചെയ്യരുതെന്ന് ജനങ്ങളെ അറിയിച്ചതായും മമത ബാനർജി വ്യക്തമാക്കി. ദുനാപൂരിൽ ബുധനാഴ്ച സി‌എ‌എക്കും എൻ‌ആർ‌സിക്കുമെതിരെ മമതാ ബാനർജി സംഘടിപ്പിച്ച മാർച്ചിൽ ഇത്തരക്കാർക്ക് രേഖകൾ നൽകരുതെന്നും താൻ നേരിട്ട് നിങ്ങളെ അറിയിക്കുന്നത് വരെ നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ ആർക്കും നൽകേണ്ടതില്ലെന്നും മമത ജനങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details