കേരളം

kerala

By

Published : Dec 3, 2019, 8:55 AM IST

Updated : Dec 3, 2019, 9:36 AM IST

ETV Bharat / bharat

ദേശീയ പൗരത്വബില്‍ 2024ഓടെ ഇന്ത്യയൊട്ടാകെ നടപ്പാക്കുമെന്ന് അമിത്ഷാ

കുടിയേറ്റക്കാര്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ

amith shah on NRC latest news amith shah against rahul gandhi latest news രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍ അമിത് ഷാ വാര്‍ത്തകള്‍ ദേശീയ പൗരത്വ ബില്‍
കുടിയേറ്റക്കാര്‍ 'നുഴഞ്ഞുകയറ്റക്കാര്‍' ; 2024 ഓടെ ഇവരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് അമിത് ഷാ

ജംഷഡ്‌പൂര്‍: കുടിയേറ്റക്കാരെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "2024 ഓടെ ദേശീയ പൗരത്വ ബില്‍ ഇന്ത്യയില്‍ പൂര്‍ണമായി നടപ്പാക്കും അതുവഴി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ ജംഷഡ്‌പൂരില്‍ പറഞ്ഞു. ജാര്‍ഘണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ എന്ത് കഴിക്കുമെന്നും, എവിടേക്ക് പോകുമെന്നുമാണ് രാഹുല്‍ ചോദിക്കുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ രാഹുലിന്‍റെ ബന്ധുക്കളാണോയെന്നും അമിത് ഷാ ചോദിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യവ്യാപകമായി ദേശീയ പൗരത്വ ബില്‍ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാര്‍ 'നുഴഞ്ഞുകയറ്റക്കാര്‍' ; 2024 ഓടെ ഇവരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് അമിത് ഷാ

ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടങ്ങളിലെ ബിജെപി സംസ്ഥാന നേതാക്കളും ഇരു സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ ബില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Last Updated : Dec 3, 2019, 9:36 AM IST

ABOUT THE AUTHOR

...view details