ദിസ്‌പൂർ:കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരി. അസമിലെ രാഹ സ്വദേശിയായ നിഹാരിക ദാസാണ് രോഗലക്ഷണങ്ങളുള്ള ഭർതൃ പിതാവിനെ കിലോമീറ്ററുകളോളം തോളിലേറ്റി ആളുപത്രിയിലെത്തിച്ചത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ജൂൺ രണ്ടിനാണ് തുലേശ്വർ ദാസിന് (75) കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം വിളിച്ചെങ്കിലും എത്തിയില്ല. തുടർന്ന് നിഹാരിക തുലേശ്വർ ദാസിനെ ചുമലിലേന്തി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയായിരുന്നു.