ETV Bharat / snippets

മൂന്നാറിലെ ഭൂമി കയ്യേറ്റവും പട്ടയക്കേസും സിബിഐക്ക് വിടേണ്ട: സർക്കാർ ഹൈക്കോടതിയിൽ

author img

By ETV Bharat Kerala Team

Published : Jun 25, 2024, 8:03 PM IST

മൂന്നാർ ഭൂമി കയ്യേറ്റം  വ്യാജ പട്ടയക്കേസ്  MUNNAR LAND ENCROACHMENT CASE  TITLE DEEDS CASE Munnar
land Encroachment Case (ETV Bharat)

എറണാകുളം: മൂന്നാറിലെ ഭൂമി കയ്യേറ്റം, വ്യാജ പട്ടയക്കേസ് എന്നിവയുടെ അന്വേഷണം സിബിഐയ്‌ക്ക് വിടേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഇല്ലെന്നും പട്ടയങ്ങൾ നൽകിയതിലാണ് ക്രമക്കേടാണ് ഉണ്ടായതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന് സർക്കാ‍ർ നിലപാട് വ്യക്തമാക്കി. അതേസമയം ഇടുക്കിയിലെ ഡിജിറ്റൽ സർവേ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

2003 മുതൽ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കി. കൈയ്യേറ്റങ്ങൾക്ക് പിന്നിൽ വ്യാജ രേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി ഏലം കുത്തകപ്പാട്ട ഭൂമി തരം മാറ്റി ഉപയോഗിക്കുന്നുണ്ടോയെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടയ ക്രമക്കേട് കേസുകളിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.