ETV Bharat / snippets

പി സി ജോർജ് ക്യാന്‍റീൻ ജീവനക്കാരനെ മർദിച്ച സംഭവം; കേസിൽ കുറ്റപത്രം വായിച്ചു

author img

By ETV Bharat Kerala Team

Published : Jun 24, 2024, 3:25 PM IST

Updated : Jun 24, 2024, 3:35 PM IST

പിസി ജോര്‍ജ്  ക്യാന്‍റീൻ ജീവനക്കാരനെ മര്‍ദിച്ച്  PC George  Charge Sheet Against PC George
PC George-FILE (ETV Bharat)

തിരുവനന്തപുരം: എംഎൽഎ ആയിരിക്കെ പി സി ജോർജ് നിയമസഭ ഹോസ്‌റ്റലിൽ പ്രവർത്തിക്കുന്ന ക്യാന്‍റീൻ ജീവനക്കാരനെ മർദിച്ച കേസിൽ കുറ്റപത്രം വായിച്ചു. പി സി ജോർജ് കോടതിയിൽ നേരിട്ട് എത്തി കുറ്റപത്രം കേട്ടു. തിരുവനതപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീലക്ഷമി സിയാണ് കേസിൻ്റെ വിചാരണ നടത്തുക.

നിയമസഭ ഹോസ്‌റ്റലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ക്യാന്‍റീൻ ജീവനക്കാരനായ വട്ടിയൂർക്കാവ് മനു ഭവനിൽ മനുവിനാണ് മർദനമേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് രണ്ട്‌ മണിക്ക് നെയ്യാർ ബ്ലോക്കിലെ താമസക്കാരനായ പി സി ജോർജും സുഹൃത്തും ഊണ് ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരാൻ ഇരുപത് മിനിറ്റ് വൈകിയതിനാൽ മനുവിന്‍റെ വലത് കവിളിൽ അടിച്ചു എന്നാണ് കേസ്. പി സി ജോർജ് എംഎൽഎ, തോമസ് ജോർജ് എന്നിവരാണ് കേസിലെ രണ്ട്‌ പ്രതികൾ. 2017 മെയ് 16 ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണ ആഗസ്‌റ്റ് 14 ന് ആരംഭിക്കും

Last Updated : Jun 24, 2024, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.