ETV Bharat / snippets

മൂവാറ്റുപുഴയില്‍ ടിവി വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

author img

By ETV Bharat Kerala Team

Published : Jun 25, 2024, 1:16 PM IST

BABY DEATH IN MOOVATTUPUZHA  ഒന്നരവയസുകാരന് ദാരുണാന്ത്യം  ടെലിവിഷന്‍ വീണ് മരണം
അബ്‌ദുള്‍ സമദ് (ETV Bharat)

എറണാകുളം : മൂവാറ്റുപുഴയിൽ ടെലിവിഷൻ ശരീരത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകന്‍ അബ്‌ദുല്‍ സമദാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്.

സ്റ്റാന്‍ഡിനൊപ്പം ടിവി കുഞ്ഞിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടി ടിവിയില്‍ പിടിച്ച് കളിക്കുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെയും, തുടര്‍ന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. നൂഫിയയാണ് മാതാവ്. ഫാത്തിമ, ഐഷ, ഇഹ്രാഹിം എന്നിവർ സഹോദരങ്ങളാണ്.

Also Read: ഗോവണിയില്‍ നിന്നും കാല്‍ വഴുതി വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.