ETV Bharat / snippets

സിനിമ ഷൂട്ടിങ്ങിനിടെ പ്രിയങ്ക ചോപ്രയ്‌ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Jun 19, 2024, 4:09 PM IST

PRIYANKA CHOPRA GOT INJURED  പ്രിയങ്ക ചോപ്രയ്‌ക്ക് പരിക്ക്  PRIYANKA CHOPRA INJURY  PRIYANKA CHOPRA THE BLUFF MOVIE
Priyanka Chopra (ETV Bharat)

ന്യൂഡൽഹി: സിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്‌ക്ക് പരിക്ക്. 'ദ ബ്ലഫ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. പ്രിയങ്ക തന്നെയാണ് മുറിവേറ്റ ചിത്രം പങ്കുവച്ചുകൊണ്ട് വിവരം ആരാധകരെ അറിയിച്ചത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സിനിമ നിർമാണ സമയത്തെ വെല്ലുവിളി നിറഞ്ഞ നിമിഷത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. സംഘട്ടന രം​ഗത്തിനിടെ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു. 'ജോലിയിലെ പ്രൊഫഷണൽ അപകടങ്ങൾ' എന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ് സംവിധാനം ചെയ്യുന്ന 'ദ ബ്ലഫ്' പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. കരീബിയൻ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം മുൻ കടൽക്കൊള്ളക്കാരിയുടെ ജീവിതകഥയിലൂടെയാണ് പുരോഗമിക്കുന്നത്. പ്രിയങ്ക ചോപ്രയാണ് ഈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റൂസ്സോ ബ്രദേഴ്‌സിൻ്റെ ബാനർ എജിബിഒ സ്റ്റുഡിയോയും ആമസോൺ എംജിഎം സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. ഓസ്‌ട്രേലിയയിലാണ് 'ദ ബ്ലഫി'ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.