ETV Bharat / snippets

ബിഗ്‌ ബി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; താരത്തെ കാണാന്‍ ഇനി വെയിലും മഴയും ഏല്‍ക്കേണ്ട, പുതിയ ആപ്പ് നിര്‍മാണത്തില്‍

author img

By ETV Bharat Kerala Team

Published : Jun 24, 2024, 1:21 PM IST

AMITABH BACHCHAN  അമിതാഭ് ബച്ചൻ  ആരാധകരെ കാണാന്‍ പുതിയ ആപ്പ്  പുതിയ മൊബൈൽ പ്ലാറ്റ്ഫോം
Amitabh Bachchan (ETV Bharat)

മുംബൈ: ആരാധകരുമായി ബന്ധപ്പെടാന്‍ പുതിയ മൊബൈൽ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതായ് അമിതാഭ് ബച്ചൻ. ലോകത്തിന്‍റെ വിവിധ കോണിലുളള ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണാനും അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുമാണ് മൊബൈൽ ആപ്പ് നിര്‍മ്മിക്കുന്നതെന്ന് ബിഗ്‌ബി പറഞ്ഞു. നേരത്തെ, ആരാധകരുമായി അടുക്കുന്നതിനുവേണ്ടി എല്ലാ ഞായറാഴ്‌ചയും മുംബൈയിലെ വീടിൻ്റെ പുറത്ത് താരം അവരെ കാണാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല.

ഇതോടെയാണ് പ്രാവര്‍ത്തികമായ പുതിയ ഒരു രീതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ബച്ചൻ. തൻ്റെ ജോലിയെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പതിവായി ആരാധകരുമായി പങ്കിടുന്നയാള്‍ കൂടിയാണ് താരം.

പ്രമോഷണൽ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആ തീരിമാനത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്‍മാറേണ്ടി വന്നു. പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 'കൽക്കി 2898 എഡി' യുടെ റിലീസിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.