ETV Bharat / snippets

കർണാടകയിലെ കലബുറഗി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; കടുത്ത ജാഗ്രത

author img

By ETV Bharat Kerala Team

Published : Jun 24, 2024, 1:36 PM IST

KALABURAGI AIRPORT GETS BOMB THREAT  കലബുറഗി വിമാനത്താവളം  വിമാനത്താവളത്തിൽ ബോംബ് ഭീഷണി  BOMB THREAT IN AIRPORT
Karnataka's Kalaburagi Airport (Etv Bharat)

കലബുറഗി (കർണാടക): കർണാടകയിലെ കലബുറഗി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഇന്നാണ് ബോംബ് ഭീഷണി എത്തിയത്. ശക്തമായ ബോംബ് സ്‌ഫോടനത്തിലൂടെ വിമാനത്താവളം മുഴുവൻ തകർക്കുമെന്നാണ് ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു.

ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ലോക്കൽ പൊലീസ് എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും ബാഗേജുകളും പലതവണ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവം സമയത്ത് റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥർ സമഗ്രമായ പരിശോധന നടത്തി വരികയാണെന്നും വിമാനത്താവളത്തിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്താവളത്തിൽ അധികൃതർ തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കടുത്ത ജാഗ്രതയിലാണ് വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ കടത്തി വിടുന്നത്.

Also Read:കോള്‍ സെന്‍ററിലേക്ക് ബോംബ് ഭീഷണി സന്ദേശം; പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.