ETV Bharat / snippets

നെയ്യിൽ മായം; ചെലവ് ചുരുക്കാനായി ചേര്‍ക്കുന്നത് വലിയ അളവില്‍ പാം ഓയില്‍

author img

By ETV Bharat Kerala Team

Published : Jun 24, 2024, 3:55 PM IST

FDCA SEIZES ADULTERATED GHEE  മായം ചേർത്ത നെയ്യ് പിടിച്ചെടുത്തു  നെയ്യില്‍ പാമോയില്‍ ചേര്‍ക്കുന്നു  ADULTERATED GHEE IN GUJARAT
Representative image (ETV Bharat)

അഹമ്മദാബാദ്: നവസാരിയിൽ ഞായറാഴ്‌ച നടന്ന റെയ്‌ഡില്‍ 3000 കിലോയിലധികം മായം ചേർത്ത നെയ്യ് പിടിച്ചെടുത്തു. ചെലവ് ചുരുക്കാൻ നെയ്യിൽ കലർത്തിയതായി കരുതുന്ന പാമോയിലും അധികൃതർ കണ്ടെത്തി. നവസാരിയിലെ ഒഞ്ചി ഗ്രാമത്തിലുള്ള ശിവ് ഫുഡ് പ്രൊഡക്‌ട്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് മായം ചേർത്ത നെയ്യ് കണ്ടെത്തിയത്.

സ്ഥാപനത്തിന്‍റെ അപാകതകളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്‌മിനിസ്‌ട്രേഷൻ്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ റെയ്‌ഡ് നടന്നത്. റെയ്‌ഡില്‍ 14 ലക്ഷം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു. പാമോയിലിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ ലബോറട്ടറി പരിശോധനയ്ക്കായി മായം ചേർത്ത നെയ്യിൻ്റെ എട്ട് സാമ്പിളുകൾ അയച്ചിട്ടുണ്ട്.

10 പാം ഓയിൽ കണ്ടെയ്‌നറുകളാണ് പരിസരത്ത് നിന്നും കണ്ടെത്തിയത്. പൗരന്മാർക്ക് ശുദ്ധവും സുരക്ഷിതവുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഗുജറാത്ത് എഫ്‌ഡിസിഎ കമ്മിഷണർ എച്ച്.ജി.കോശിയ ഊന്നിപ്പറഞ്ഞു. ലാബിൻ്റെ ഫലം വന്നതിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.