ETV Bharat / snippets

അവിഹിതം സംശയിച്ച് കര്‍ഷകനെ കൊന്നു; രണ്ടുപേര്‍ അറസ്‌റ്റില്‍

author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:31 PM IST

FARM LABOURER KILLED  TWO PEOPLE ARREST  കർഷകനെ കൊലപ്പെടുത്തി  KAPURTHALA PUNJAB
Representative Image (ETV Bharat)

പഞ്ചാബ്: അവിഹിത ബന്ധമാരോപിച്ച് കർഷകത്തൊഴിലാളിയെ വയലിലിട്ട് കൊലപ്പെടുത്തി. ജാർഖണ്ഡിലെ കപൂർത്തലയിൽ ചക്കോകി ഗ്രാമത്തിലെ ചന്ദർ കിർകത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് രണ്ട് പേർ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ചന്ദർ കിർക്കത്തിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാളുടെ ഭാര്യയുമായി ചന്ദർ കിർകത്തിന് സൗഹൃദമുള്ളതായി സംശയമുണ്ടെന്നും അതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.

പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

ALSO READ : സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തില്‍ 23കാരനെ വെടിവച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.