ETV Bharat / snippets

വെന്തുരുകി രാജസ്ഥാന്‍; വടക്കൻ മേഖലയില്‍ ചൂട് 45 ഡിഗ്രി വരെ, ഇനിയും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

author img

By ETV Bharat Kerala Team

Published : Jun 18, 2024, 8:04 PM IST

EXTREME HEAT IN RAJASTHAN  രാജസ്ഥാനില്‍ ചൂട് കൂടുന്നു  INDIAN METEOROLOGICAL CENTER  RAJASTHAN WEATHER UPDATE
Radheshyam Sharma (ETV Bharat)

ജയ്‌പൂർ: രാജസ്ഥാൻ്റെ പടിഞ്ഞാറ്, വടക്ക്, വടക്ക്-കിഴക്കൻ മേഖലകളില്‍ അടുത്ത നാല്, അഞ്ച് ദിവസത്തേക്ക് താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ രാധശ്യാം ശർമ. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രത്യേകിച്ച് വടക്കൻ രാജസ്ഥാനിൽ താപനില 45 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്.

ഇവിടെ കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഉഷ്‌ണതരംഗം നിലനിൽക്കുന്നുണ്ടെന്നും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയിൽ നിന്ന് മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും പടിഞ്ഞാറൻ ചൂട് കാറ്റ് എത്തുന്നതിനാലാണ്, ഉഷ്‌ണതരംഗങ്ങൾ വർധിക്കുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന നാലോ അഞ്ചോ ദിവസങ്ങളിൽ കോട്ട, ഉദയ്‌പൂർ, ജയ്‌പൂർ, ഭരത്പൂർ തുടങ്ങി കിഴക്കൻ രാജസ്ഥാനിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

പടിഞ്ഞാറൻ രാജസ്ഥാനിലെ മിക്ക ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ജൂൺ 19 ന് ശേഷം വടക്ക് പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ജില്ലകളിൽ മഴ കൂടാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.