ETV Bharat / snippets

ഗുജറാത്തിലെ വഡോദര, ബിഹാറിലെ പാറ്റ്ന അടക്കം രാജ്യത്തെ 42 വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി

author img

By ETV Bharat Kerala Team

Published : Jun 18, 2024, 7:12 PM IST

Updated : Jun 18, 2024, 7:18 PM IST

AIRPORTS RECEIVES BOMB THREAT EMAIL
ഗുജറാത്ത് വിമാനത്താവളത്തിലെ സുരക്ഷ സംവിധാനങ്ങള്‍ (ANI)

വഡോദര: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലടക്കം രാജ്യത്തെ 42 വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി. വഡോദരയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷ പൊലീസ് ഏറ്റെടുത്തതായി ഹര്‍ണി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ ആര്‍ ഡി ചൗഹാന്‍ പറഞ്ഞു.

സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കല്‍ സംഘം, ഡോഗ്‌ സ്ക്വാഡ്, ആംബുലന്‍സ്, അഗ്‌നിശമനസേന എന്നിവ സ്ഥലത്തെത്തി. ബിഹാറിലെ പാറ്റ്‌ന ജയപ്രകാശ് നാരായണന്‍ വിമാനത്താവളത്തിലും സമാനമായ ഭീഷണി സന്ദേശം ഇമെയില്‍ വഴി ലഭിച്ചു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും തെരച്ചില്‍ നടത്തുകയും ചെയ്‌തു. സന്ദേശം ഏറെ പരിഭ്രാന്തി പടര്‍ത്തി.

മറ്റ് 40 വിമാനത്താവളങ്ങള്‍ക്ക് കൂടി ഭീഷണി എത്തിയിട്ടുണ്ട്. ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി(ബിടിഎസി) യോഗം ചേര്‍ന്നു. ഗൗരവമുള്ള ഭീഷണിയല്ലെന്ന് യോഗം വിലയിരുത്തിയതായി വിമാനത്താവള മേധാവി അഞ്ചല്‍ പ്രകാശ് പറഞ്ഞു. ഉച്ചയ്ക്ക് 1.10നാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. ഇമെയില്‍ സന്ദേശത്തിന്‍റെയും അയച്ച ആളിന്‍റെയും ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Last Updated : Jun 18, 2024, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.