കോട്ടയം ജില്ലയിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; മൊത്തം 15,69,463 വോട്ടർമാര്‍

By ETV Bharat Kerala Team

Published : Jan 22, 2024, 8:03 PM IST

thumbnail

കോട്ടയം: ജില്ലയിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു (Voters List In Kottayam). കോട്ടയം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. അതില്‍ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. കൂടാതെ 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരുമുണ്ട്. 1517 പ്രവാസി വോട്ടർമാരും 26715 പുതിയ വോട്ടർമാരുണ്ട്. 31854 പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയവര്‍ 2328 പേരാണെന്നും ജില്ലാ കലക്‌ടർ വി വിഗ്‌നേശ്വരി മാധ്യമങ്ങളോട് പറഞ്ഞു (V Vigneshwari Explained Voters List). പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച് - പുതുപ്പള്ളി - 6320, പൂഞ്ഞാർ - 3004, ചങ്ങനാശേരി - 2905, പാലാ - 2810, കാഞ്ഞിരപ്പള്ളി - 2674, കടുത്തുരുത്തി - 2669, കോട്ടയം - 2247, ഏറ്റുമാനൂർ - 2130, വൈക്കം - 1956. അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂക്ക്‌ ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ എംഎച്ച് ഹരീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.