ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യം; മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - Thiruvanchoor Radhakrishnan
🎬 Watch Now: Feature Video
Published : Feb 19, 2024, 8:13 PM IST
കോട്ടയം: ടിപി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ (Thiruvanchoor Radhakrishnan On TP Chandrasekaran Murder Case Court Verdict). ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണ്. ഈ കേസിൽ നിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. പി മോഹനനെ വെറുതെ വിട്ട വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. അതൃപ്‌തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട്. കീഴ്കോടതി തന്നെ പി മോഹനനെ നേരത്തെ വെറുതെ വിട്ടിരുന്നുന്നും തിരുവഞ്ചൂർ പറഞ്ഞു. കേസ് നടക്കുന്ന കാലത്ത് നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടാക്കി ജാഥകളും സമരങ്ങളും നടത്തി. എന്നാൽ ഞങ്ങൾ നിശ്ചിത ലക്ഷ്യത്തിൽ നിന്നും ഒട്ടും മാറിയില്ല. കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതകമായിരുന്നു ഇത്. പൊലീസിന്‍റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ റെക്കോഡ് ഉണ്ടാക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ കൂടിയാണ് ഇത്. അന്ന് ഈ അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.