റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌ത സംഭവം; ആറു പേര്‍ അറസ്റ്റില്‍ - റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ
🎬 Watch Now: Feature Video
Published : Feb 28, 2024, 10:40 PM IST
വയനാട്: വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആറു പേര്‍ അറസ്റ്റില്‍ (Sidharth Suicide;6 Accused Were Arrested). കല്‍പ്പറ്റ ഡി വൈ എസ് പി ടി എന്‍ സജീവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിത്. തിരുവനന്തപുരം പാലക്കണ്ടിയില്‍ വീട്ടില്‍ രെഹാന്‍ ബിനോയ് (20), കൊഞ്ചിറവിള വിജയമ്മ നിവാസില്‍ എസ് ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടില്‍ ആര്‍ ഡി ശ്രീഹരി(23) ഇടുക്കി രാമക്കല്‍ മേട് പഴയടത്ത് വീട്ടില്‍ എസ് അഭിഷേക് (23), തൊടുപുഴ മുതലക്കോടം തുറക്കല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടില്‍ ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. 18.02.2024 തിയ്യതിയിലാണ് ബി വി എസ് സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍ (21) വെറ്റിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്.