ETV Bharat / travel-and-food

വെള്ളവും ബീഡിയും സിഗരറ്റും നേര്‍ച്ച അര്‍പ്പിക്കുന്ന യുദ്ധസ്‌മാരകം; ബിഎസ്എഫിന്‍റെ കീഴിലാണ് അപൂര്‍വ സ്‌മാരകം

ബീഡിയും സിഗററ്റും വെള്ളവും നല്‍കാതെ സൈനികര്‍ക്ക് ഇവിടെ നിന്ന് മുന്നോട്ട് പോകാനാകില്ല. ഇവിടെ സമര്‍പ്പിക്കുന്ന വെള്ളം മൃഗങ്ങള്‍ കുടിച്ചാല്‍ അത് വീരമൃത്യു വരിച്ച സൈനികന്‍ സ്വീകരിച്ചെന്നാണ് ജവാന്‍മാരുടെ വിശ്വാസം.

Vishwanath BSF Outpost  Offers Water Bidis And Cigarettes  Sub Inspector V N Mehta  വെള്ളവും ബീഡിയും സിഗററ്റും  രക്തസാക്ഷി സാക്ഷി സ്‌മാരകം
Jaisalmer: Why Everyone Offers Water, Bidis And Cigarettes At 'Vishwanath BSF Outpost'
author img

By ETV Bharat Kerala Team

Published : Mar 3, 2024, 6:29 PM IST

ജയ്‌സാല്‍മീര്‍: വിശ്വാസങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. പല പല വിശ്വാസങ്ങളില്‍ മുറുകെ പിടിച്ചാണ് പലരുടെയും ജീവിതം മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ നമ്മുടെ അതിര്‍ത്തിയില്‍ സേവനം അനുഷ്‌ഠിക്കുന്ന സൈനികരുടെ ഇടയിലും ചില വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത്തമൊരു വിശ്വസം രാജസ്ഥാനിലെ സൈനികര്‍ക്കിടയിലുണ്ട് (Vishwanath BSF Outpost).

1965ലെയും 1971ലെയും യുദ്ധങ്ങളില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. നിരവധി സൈനികര്‍ക്ക് ഈ വിജയത്തിനായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ഈ ധീരരക്തസാക്ഷികളോടുള്ള ആദരസൂചകമായി അവരുടെ പേരുകളാണ് മിക്ക ഔട്ട്പോസ്റ്റുകള്‍ക്കും ബിഎസ്എഫ് നല്‍കിയിരിക്കുന്നത്(Offers Water, Bidis And Cigarettes).

ജയ്‌സാല്‍മീരിലും ഇത്തരമൊരു ഔട്ട്പോസ്റ്റുണ്ട്. ഇവിടെയത്തുന്ന ഓരോരുത്തരും വെള്ളവും ബീഡിയും സിഗററ്റുകളും രക്തസാക്ഷിത്വ സ്‌മാരകത്തില്‍ നിക്ഷേപിക്കുന്നു. വിശ്വനാഥ് എന്നാണ് ഈ പോസ്റ്റിന് പേര് നല്‍കിയിട്ടുള്ളത്. വീരമൃത്യു വരിച്ച സബ് ഇന്‍സ്‌പെക്‌ടര്‍ വി എന്‍ മെഹ്ത്തയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന സ്‌മാരകമാണ് വിശ്വനാഥ്. രാജ്യാന്തര അതിര്‍ത്തിയിലേക്ക് പോകുകയും വരികയും ചെയ്യുന്ന സൈനികര്‍ ഈ സ്‌മാരകത്തില്‍ വെള്ളവും ബീഡിയും തികഞ്ഞ ഭക്തിയോടെ സമര്‍പ്പിക്കുന്നു( Sub Inspector V N Mehta).

ഇതുവഴി കടന്ന് പോകുന്ന സൈനികരും ഓഫീസര്‍മാരും ഇവിടെ നിശ്ചയമായും കുറച്ച് സമയം ചെലവിടണമെന്നും വെള്ളവും ബീഡിയും സിഗററ്റും മറ്റും നല്‍കണമെന്നുമൊരു ആചാരവും നിലവിലുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും നല്‍കാതെ പോയാല്‍ ഇവരുടെ വാഹനങ്ങള്‍ പഞ്ചറാകുകയോ എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിക്കുകയോ ചെയ്‌ത സംഭവങ്ങള്‍ ഉണ്ടായതായി സൈനികര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴിത് വഴി പോകുന്നവരാരും ഇവിടെ എന്തെങ്കിലുമൊന്ന് നല്‍കാതെ പോകില്ല.

വിശ്വനാഥ് ഔട്ട്പോസ്റ്റില്‍ ഇത്തരം കാണിക്കകള്‍ അര്‍പ്പിക്കുന്നതിന് പിന്നില്‍ ദീര്‍ഘമായ ഒരു കഥയുമുണ്ട്. 1971യുദ്ധത്തിലെ പരാജയത്തിന് ശേഷം പാക് സൈന്യം ഡിസംബര്‍ പതിനാറിനാണ് മടങ്ങിയത്. ആ സമയത്ത് ബിഎസ്‌എഫ് പതിനാലാം ബറ്റാലിയന്‍റെ കമാന്‍ഡന്‍റ് കേണല്‍ ജയ്‌സിങിന്‍റെ നേതൃത്വത്തില്‍ സൈനിക സംഘം താര്‍ മരുഭൂമിയിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുമായിരുന്നു. 1971 ഡിസംബര്‍ പതിനെട്ടിന് സബ് ഇന്‍സ്‌പെക്‌ടര്‍ വി എന്‍ മെഹ്ത്തയുടെ നേതൃത്വത്തിലുള്ള സംഘം ഒരു കാറില്‍ ഷഹ്ഗഡില്‍ നിന്ന് മാണ്ട്‌ലയിലേക്കും മെഹ്‌റാനയിലേക്കും പോകുകയായിരുന്നു. ഇതിനിടെയാണ് പാക് സംഘം അദ്ദേഹത്തിന്‍റെ വാഹനത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. മീത്തഝണ്ടയ്ക്കും മാണ്ട്‌ലയ്ക്കും ഇടയില്‍ വച്ചായിരുന്നു ഇത്. ഈ ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ വി എന്‍ മെഹ്‌ത്തയും കോണ്‍സ്റ്റബിള്‍ ഭന്‍വാര്‍ സിങും രക്തസാക്ഷിത്വം വരിച്ചു. സബ്‌ഇന്‍സ്‌പെക്‌ടര്‍ ദിനേഷ് ചന്ദ്രയ്ക്കും ഹെഡ്‌കോണ്‍സ്റ്റബിള്‍ കിഷന്‍ചന്ദ്രയ്ക്കും ഗുരുതരമായി പരിക്കേറ്റു.

സബ്‌ഇന്‍സ്‌പെക്‌ടര്‍ വി എന്‍ മെഹ്‌ത്തയുടെ ഓര്‍മ്മയ്ക്കായി സ്ഥലത്ത് ഒരു സ്‌മാരകം ഉയര്‍ന്നു. ഈ സ്‌മാരകത്തില്‍ സൈനികര്‍ വെള്ളവും ബീഡിയും സിഗററ്റും എല്ലാം അര്‍പ്പിക്കാന്‍ തുടങ്ങി. ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ ഇവര്‍ക്ക് യാത്ര തുടരാനാകില്ല.

വിശ്വനാഥ് മെഹ്‌ത്തയുടെ മകന്‍ സതീഷ് മെഹ്‌ത്തയും അദ്ദേഹത്തിന്‍റെ മകള്‍ സുമന്‍ ദത്തയും അവരുടെ കുടുംബാംഗങ്ങളും ജയ്‌സാല്‍മീരിലെത്തി. ബിഎസ്‌എഫിന്‍റെ അനുമതി ലഭിച്ചതോടെ ഇവരിവിടെ ഒരു സമാധിയും സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ അവര്‍ വെള്ളവും ബീഡിയും സിഗരറ്റും അര്‍പ്പിച്ചു. രക്തസാക്ഷികളുടെ സ്‌മരണയിലാണ് ഇവിടെ വെള്ളം സമര്‍പ്പിക്കുന്നത്. ഇവിടെ സമര്‍പ്പിക്കുന്ന വെള്ളം ഏതെങ്കിലും മൃഗങ്ങള്‍ കുടിക്കുകയാണെങ്കില്‍ അത് രക്തസാക്ഷികളായ സൈനികര്‍ സ്വീകരിച്ചതായി ഇവര്‍ കരുതുന്നു.

താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്‍റെ പിതാവ് രക്തസാക്ഷിയായതെന്ന് അദ്ദേഹത്തിന്‍റെ മകള്‍ സുമന്‍ ദത്ത വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മരണശേഷം താനും ബിഎസ്‌എഫില്‍ ചേര്‍ന്നു. തന്‍റെ ഇളയ സഹോദരനും ബിഎസ്‌എഫുകാരനാണ്. തന്‍റെ പിതാവിനെയോര്‍ത്ത് തനിക്ക് ഏറെ അഭിമാനമുണ്ടെന്നും ഇവര്‍ പറയുന്നു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു പിതാവിന്‍റെ മകളാണ് താനെന്നത് ഏറെ അഭിമാനകരമാണ്. അദ്ദേഹത്തിന്‍റെ സമാധിയിലെത്തുമ്പോള്‍ അതിര്‍ത്തി സംരക്ഷണത്തിനായി തന്‍റെ പിതാവിനെ ഇപ്പോഴും വിന്യസിച്ചിരിക്കുന്നുവെന്നാണ് തോന്നാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെ ജനതയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു അവര്‍ പറഞ്ഞു.

Also Read: സേന പതാകദിനം: ത്യാഗത്തിനും ധൈര്യത്തിനും ആദരം അര്‍പ്പിച്ച് രാജ്യം, അതിജീവനത്തിനായി ഒന്നിക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.