ETV Bharat / technology

മാങ്ങാട്ടുപറമ്പില്‍ കെല്‍ട്രോണിന്‍റെ സൂപ്പര്‍ കപ്പാസിറ്റര്‍ യൂണിറ്റ്; ഇരും കൈ നീട്ടി സ്വീകരിച്ച് കണ്ണൂര്‍ ജനത

ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെ 42 കോടി രൂപ മുതൽമുടക്കിയാണ് സംസ്ഥാന സർക്കാർ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

kannur keltron  indias first super capacitor  രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ  കെൽട്രോണ്‍  കണ്ണൂർ
kannur keltron
author img

By ETV Bharat Kerala Team

Published : Feb 15, 2024, 3:34 PM IST

Updated : Feb 15, 2024, 10:26 PM IST

കണ്ണൂർ : ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം മാങ്ങാട്ടുപറമ്പ് കെലട്രോണിൽ പ്രവർത്തനസജ്ജമായി. ഉയർന്ന ഊർജ്ജ സംഭരണ ശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററുകളാണ് സൂപ്പർ കപ്പാസിറ്റർ. കുറഞ്ഞ വോൾട്ടേജ് പരിധിയിൽ കൂടുതൽ ഊർജ്ജം സംഭരിക്കാനുള്ള ശേഷി ഇവയ്ക്ക് ഉണ്ട് (Mangattuparamb Keltron set up the country's first super capacitor manufacturing facility).

ഇലക്ട്രോലിറ്റിക്ക് കപ്പാസിറ്ററുകളെക്കാൾ 100 മടങ്ങാണ് ഊർജ്ജ സംഭരണശേഷി. ഓട്ടോമാറ്റിക്, പുനരുപയോഗ സാധ്യതയുള്ള ഊർജ്ജം, ബഹിരാകാശ വിക്ഷേപണ വാഹനം, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയുടെ അവിഭാജ്യ ഘടകമാണിത്. 42 കോടി രൂപ മുതൽമുടക്കിൽ ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണ് സൂപ്പർ കപ്പാസിറ്റർ ഇറക്കുമതി ചെയ്യുന്നത്.

അതിജീവനത്തിന്‍റെ പാതയിൽ മുന്നേറുന്ന പൊതുമേഖല സ്ഥാപനമായ കെലട്രോണിന്‍റെ പദ്ധതി കേരളത്തിൽ വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടല്‍. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്പാദന കേന്ദ്രത്തിന് തറക്കലിട്ടത്.

18 കോടി മുതൽ മുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം സജ്ജമാക്കിയത്. മിഷനറികൾ 3.5 കോടി മുതൽ മുടക്കുള്ള ഡ്രൈ റൂമുകൾ, അഞ്ചു കോടിയുടെ കെട്ടിടം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രതിദിനം 2100 കപ്പാസിറ്ററാണ് ഉൽപാദനശേഷി. വി എസ്എസ്‌സി, സി മെറ്റ്, എൻഎംആർഎൽ എന്നീ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

50 വർഷം പൂർത്തിയാക്കുന്ന മാങ്ങാട്ടുപറമ്പ് കെലട്രോൺ, രാജ്യത്തിന് സമർപ്പിക്കുന്ന ബൃഹത് പദ്ധതിയാണിതെന്ന് മാനേജ്മെന്‍റ്‌ പ്രതിനിധികള്‍ പറഞ്ഞു. ആദ്യഘട്ടം കമ്മിഷൻ ചെയ്‌ത്‌ നാലാം വർഷത്തോടെ 22 കോടിയുടെ വാർഷിക വിറ്റുവരവും 2.72 കോടിയുടെ വാർഷിക ലാഭമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുന്നതോടെ പ്രതിവര്‍ഷം 1.8 ദശലക്ഷം കപ്പാസിറ്റർ ഉൽപാദനവും 14 കോടിയുടെ വാർഷിക ലഭവുമാണ് ലക്ഷ്യമിടുന്നത്.

ALSO READ:മൂത്രത്തിൽ നിന്ന് വൈദ്യുതിയും, ജൈവവളവും; പാലക്കാട് ഐഐടിയുടെ കണ്ടുപിടിത്തം ഹിറ്റാകുന്നു

പാലക്കാട് ഐഐടി: മൂത്രത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐഐടി (IIT Palakkad). ഈ ഗവേഷണത്തിലൂടെ ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും.

ഐഐടി അസിസ്‌റ്റന്‍റ്‌ പ്രൊഫസര്‍ ഡോ. പ്രവീണ ഗംഗാധരന്‍റെ നേതൃത്വത്തിലുളള റിസർച്ച് സ്കോളർ വി.സംഗീത, പ്രൊജക്‌ട് സയൻ്റിസ്‌റ്റ്‌ ഡോ പി.എം. ശ്രീജിത്ത്, സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെൻ്റ് റിസർച്ച് അസോസിയേറ്റ് റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടുപിടിത്തതിന് പിന്നിൽ.

Last Updated : Feb 15, 2024, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.