ETV Bharat / technology

അര്‍ജുന്‍ മിഷന്‍; നിര്‍ണായകമായത് 'ഐബോഡ് ഡ്രോണ്‍', ദൗത്യത്തെ കുറിച്ച് റിട്ട.മേജര്‍ ജനറല്‍ - IBOD DRONE IN ARJUN MISSION - IBOD DRONE IN ARJUN MISSION

അർജുൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഐഡോബ് ഡ്രോൺ പരിശോധനയ്‌ക്ക് നേതൃത്വം നൽകിയ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ നിന്ന്. എന്താണ് ഐഡോബ് ഡ്രോൺ എന്നും അർജുനിന്‍റെ മൃതദേഹം കണ്ടെത്തുന്നതിന് ഇത് എങ്ങനെ സഹായകമായി എന്നും ഇന്ദ്രബാലൻ പറയുന്നു...

SHIRUR LANDSLIDE ARJUN NEWS  WHAT IS IBOD DRONE  അർജുൻ ഷിരൂർ  ഐബോഡ് ഡ്രോൺ
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 27, 2024, 1:05 PM IST

കാസർകോട്: അർജുനിന്‍റെ ലോറി കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് ഒരു സന്ദേശം വന്നു. റിട്ട. ഇന്ത്യൻ ആർമി മേജർ ജനറൽ എം. ഇന്ദ്രബാലന്‍റെ വാട്‌സ്‌ആപ്പ് മെസേജ് ആയിരുന്നു അത്. ഉച്ചയ്ക്ക് 2.31 ന് "Hold your breath!! Just turn your camera on dredger".. പിന്നാലെ ആ വാർത്തയും എത്തി. അർജുനിന്‍റെ ലോറി കണ്ടെത്തിരിക്കുന്നു. ക്യാബിനിൽ ഒരു മൃതദേഹവും. ഇന്ദ്രബാലന്‍റെ മെസേജ് പോലെ തന്നെ മലയാളികൾ ശ്വാസം അടക്കി നിന്ന നിമിഷമായിരുന്നു അത്.

SHIRUR LANDSLIDE ARJUN NEWS  WHAT IS IBOD DRONE  അർജുൻ ഷിരൂർ  ഐബോഡ് ഡ്രോൺ
റിട്ട. മേജർ ജനറൽ ഇന്‍റബാലന്‍റെ മെസേജ് (ഫോട്ടോ: ഇടിവി ഭാരത്)

ഷിരൂർ ദൗത്യത്തിലും വിജയത്തിലും ഇന്ദ്രബാലന്‍റെ സംഘവും, ക്വിക്ക് പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഡോബ് ഡ്രോണും നിർണായക പങ്കാണ് വഹിച്ചത്. 20 അടി താഴ്‌ചയിലുള്ള വസ്‌തുക്കൾ കണ്ടെത്താൻ ശേഷിയുള്ള ഐബോഡ് ഡ്രോൺ മനുഷ്യജീവന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന തെർമൽ ക്യാമറ, ട്രാൻസ് റെസീവർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയുള്ളതാണ്.

ജൂലൈ 16നാണ് മണ്ണിടിച്ചിൽ നടന്നത്. ജൂലൈ 25ന് ഇന്ദ്രപാലനും സംഘവും ഗംഗാവലി നദിയിൽ പരിശോധന നടത്തിയിരിന്നു. അർജുന്‍റെ ലോറിയുണ്ടാവാൻ സാധ്യതയുള്ള നാല് സ്ഥലങ്ങൾ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം അടയാളപ്പെടുത്തി നൽകിയിരുന്നു. ശേഷം ജൂലൈ 28ന് സംഘം മടങ്ങി. പിന്നീട് ദിവസങ്ങൾക്ക് മുമ്പ് തിരച്ചിൽ പുനരാരംഭിച്ച ശേഷമാണ് ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം വീണ്ടുമെത്തുന്നത്. തുടർന്ന് ഐബോഡ് ഉപയോഗിച്ച് ലോറിയുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ വീണ്ടും അടയാളപ്പെടുത്തിയിരുന്നു. അത് കൃത്യമായിരുന്നെന്ന് ബുധനാഴ്‌ച (സെപ്‌റ്റംബർ 25) വ്യക്തമായി.

റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഐബോഡ് വഴി മണ്ണിലും വെള്ളത്തിലും മഞ്ഞിലും 20 അടി ആഴത്തില്‍ പുതഞ്ഞ് പോയ വസ്‌തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് 'ക്വിക് പേ' കമ്പനി അവകാശപ്പെടുന്നത്. അർജുൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ തന്‍റെ അനുഭവങ്ങളും, ദൗത്യത്തിൽ നേരിട്ട വെല്ലുവിളികളും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്‌ക്കുന്നു.

റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലനുമായുള്ള അഭിമുഖത്തിൽ നിന്ന് (ഇടിവി ഭാരത്)

എന്താണ് ഐഡോബ് ഡ്രോൺ?

ഐബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന (ഫോട്ടോ: ഇടിവി ഭാരത്)

"ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചിലിൽ സെന്യവും മറ്റ് പ്രവർത്തകരും ചേർന്ന് പരിശ്രമിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് അർജുനിന്‍റെ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താനായി കർണാടക സർക്കാരും കാർവാർ ഡിസിയും ഞങ്ങളെ സമീപിക്കുന്നത്. അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സംവിധാനമാണ് 'ഐബോഡ്'. റേഡീയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഐബോഡ് ഡ്രോൺ പ്രവർത്തിക്കുന്നത്. തെരച്ചിൽ നടത്തേണ്ടയിടത്തേക്ക് ഐബോഡ് ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ട്രാൻസ്‌റെസീവറിൽ നിന്നും റേഡിയോ തരംഗങ്ങളെ അയച്ച്, അവയിൽ നിന്നും പ്രതിഫലിക്കുന്ന തരംഗങ്ങൾ തിരിച്ച് ട്രാൻസ്‌റെസീവറിലേക്ക് അയച്ച്, ലഭിക്കുന്ന സിഗ്‌നലുകളെ വിശകലനം ചെയ്‌താണ് ഐബോഡ് ഡ്രോൺ പ്രവർത്തിക്കുന്നത്.

മണ്ണിലും വെള്ളത്തിനടിയിലും എത്ര ആഴമുള്ള സ്ഥലങ്ങളിലെയും വസ്‌തുവിനെയും കണ്ടെത്താൻ കഴിയുമെന്നതാണ് ഐബോഡ് ഡ്രോണിന്‍റെ പ്രത്യേകത. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ലഭിക്കുന്ന തരംഗങ്ങളെ ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും മറ്റ് ടെക്‌നോളജികളുടെയും സഹായത്തോടെയാണ് വിശകലനം ചെയ്യുന്നത്. എത്ര ആഴമുള്ള സ്ഥലങ്ങളിലെ വസ്‌തുവിനെയും കണ്ടെത്താനും, അതിന്‍റെ വലിപ്പവും ഗതിയും അടക്കമുള്ള സവിശേഷതകൾ തിരിച്ചറിയാനും ഐബോഡുകള്‍ക്ക് സാധിക്കും."- ഇന്ദ്രബാലന്‍ പറഞ്ഞതിങ്ങനെ.

ഐബോഡ് ഡ്രോൺ (ഫോട്ടോ: ഇടിവി ഭാരത്/ മെറ്റ)

അർജുൻ രക്ഷാദൗത്യത്തിൽ ഐബോഡ് ഉപയോഗിച്ചതെങ്ങനെ?

"രക്ഷാദൗത്യത്തിൽ അർജുന്‍റെ ലോറി എവിടെയെന്ന് കണ്ടെത്താൻ ഐബോഡ് ഡ്രോൺ സാങ്കേതികവിദ്യയല്ലാതെ മറ്റൊന്നും ഇന്ത്യയിലില്ല. ഒരു മീറ്റർ വരെ ആഴത്തിൽ മണ്ണിനടിയിലുള്ള വസ്‌തുക്കളെ കണ്ടെത്താൻ ജിപിആർ ടെക്നോളജി ഉപയോഗിക്കുമെങ്കിലും വെള്ളത്തിനടിയിൽ കിടക്കുന്ന അർജുന്‍റെ ലോറി കണ്ടെത്താൻ ജിപിആർ ടെക്നോളജിക്ക് സാധ്യമായിരുന്നില്ല. അതിനാലാണ് ഐബോഡ് ഉപയോഗിച്ച് തെരച്ചിൽ നടത്താൻ കർണാടക സർക്കാർ എന്നെ സമീപിച്ചത്.

തുടർന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ഗംഗാവലി പുഴയുടെ തീരത്തും, പിന്നീട് പുഴയിലും തെരച്ചിൽ നടത്തി. ഉപകരണത്തിലെ ട്രാൻസ്‌റെസീവറിൽ നിന്നും റേഡിയോ തരംഗങ്ങൾ വെള്ളത്തിനുള്ളിലേക്ക് കടത്തിവിട്ടായിരുന്നു പരിശോധന. വെള്ളത്തിനടിയിൽ നിന്നും ലഭിക്കുന്ന സിഗ്‌നലുകൾ ട്രാൻസ്‌റെസീവറിലേക്ക് തന്നെ തിരിച്ചയക്കും. ഡാറ്റ മൈനിങ്, മെഷീൻ ലേണിങ്, എഐ അസിസ്റ്റന്‍റ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ലഭിച്ച സിഗ്‌നലുകളിൽ നിന്നും എന്തെങ്കിലും വസ്‌തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയുന്നത്".

ഇത്തരത്തിൽ നിരവധി ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ലഭിച്ച സിഗ്‌നലുകളെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ടീം വിശകലനം ചെയ്‌തപ്പോഴാണ് നാല് സ്ഥലങ്ങളിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പുഴയിൽ മുങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ എട്ടുതവണ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. കനത്ത മഴയും നദിയിലെ വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനത്തിന് തടസമായി. പിന്നീട് തെരച്ചിൽ നിർത്തിവച്ചു. ദിവസങ്ങൾക്ക് മുൻപാണ് തെരച്ചിൽ പുനഃരാരംഭിച്ചത്. വീണ്ടും ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുണ്ടാകാനിടയുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.

"പിന്നീട് ഈ സ്ഥലങ്ങളിലാണ് പിന്നീട് ഡ്രെഡ്‌ജർ ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. തുടർന്നാണ് അർജുന്‍റെ ലോറിയും ക്യാബിനിൽ നിന്ന് മൃതദേഹവും കണ്ടെത്തിയത്." ഇന്ദ്രബാലന്‍ പറഞ്ഞു. അർജുന്‍റെ ജീവൻ രക്ഷിക്കാനാവാത്തതിൽ വളരെയധികം വിഷമം തോന്നിയതായും, എങ്കിലും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അർജുന്‍റെ മൃതദേഹം കണ്ടെത്തി വീട്ടുകാർക്ക് നൽകാൻ കഴിഞ്ഞതിൽ സംതൃപ്‌തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാദൗത്യത്തിൽ നേരിട്ട പ്രതിസന്ധി എന്തായിരുന്നു?

"ഐബോഡ് ഡ്രോൺ ഡൽഹിയിൽ നിന്നും കർണാടകയിലെ കർവാറിൽ എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. സുരക്ഷ കണക്കിലെടുത്ത് ഐബോഡിന്‍റെ ബാറ്ററി വായു മാർഗം എത്തിക്കാൻ സാധിക്കുമായിരുന്നില്ല. റോഡ് മാർഗം എത്തിക്കുക എന്നത് വലിയ സമയമെടുക്കുന്ന കാര്യവുമാണ്. ഉപകരണത്തിന്‍റെ കുറച്ച് ഭാഗങ്ങൾ വായു മാർഗവും, മറ്റ് കുറച്ച് ഭാഗങ്ങൾ ട്രെയിൻ മാർഗവും, ബാറ്ററി റോഡ് മാർഗവുമാണ് എത്തിച്ചത്.

പിന്നീട് ഉപകരണം അവിടെ എത്തിച്ചപ്പോഴേക്കും അടുത്ത പ്രതിസന്ധിയായത് പ്രതികൂലമായ കാലാവസ്ഥയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. മറ്റൊരു കാര്യമെന്തെന്ന് വെച്ചാൽ സ്ഥലത്തെ അപകട സാധ്യതയാണ്. ഒരു ദുരന്തം നടന്ന സ്ഥലമായതിനാൽ തന്നെ കനത്ത മഴയിൽ അടുത്ത മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. എന്നിട്ടും പ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് മുന്നോട്ട് പോയി.

എന്നാൽ അടുത്ത വെല്ലുവിളി കാണാതായ ട്രക്ക് എവിടെയെന്ന് കണ്ടെത്തുന്നതായിരുന്നു. ഇതിനായി എന്തെങ്കിലും വിവരം ലഭിക്കാൻ പ്രദേശവാസികളുടെയും സൈന്യത്തിന്‍റെയും സഹായം തേടി. എന്നാൽ ട്രക്ക് എവിടെയുണ്ടെന്നതിനെ കുറിച്ച് സൂചന ലഭിക്കുന്നത് പ്രയാസകരമായിരുന്നു. സംഭവ സ്ഥലത്ത് ചെളി മൂടി നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. പിന്നീടാണ് അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ ഗംഗാവലി പുഴയില്‍ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്." റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു.

കൂടുതൽ വാർത്തകൾക്കായി ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പത്ത് റൗണ്ട് നടത്തിയ പരിശോധനയിൽ നാല് സ്ഥലത്ത് നിന്ന് വ്യക്തമായ ലോഹ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിൽ അര്‍ജുന്‍റെ ലോറിയുടെ ലൈറ്റ് റിഫ്ലക്‌റ്റര്‍, കയർ എന്നിവ കണ്ടെത്താനായി. എന്നാൽ വീണ്ടും കനത്ത മഴ തെരച്ചിലിന് തിരിച്ചടിയായി. പിന്നീട് തെരച്ചിൽ നിർത്തിവെച്ചു. അർജുന്‍റെ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച് ഗോവയിൽ നിന്നും ഡ്രെഡ്‌ജർ എത്തിച്ച് നടത്തിയ മൂന്നാം ഘട്ട തെരച്ചിലിൽ സിപി 2 പോയന്‍റിൽ നിന്ന് ഒരു ഷർട്ടിന്‍റെ കഷ്‌ണവും തിരിച്ചറിയൽ രേഖയും അർജുന്‍റെ ലോറിയുടെ ക്യാബിനും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ അകത്ത് മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അർജുന്‍റെ ലോറി (ഫോട്ടോ: ഇടിവി ഭാരത്)

ഗംഗാവലി നദിയുടെ തീരത്ത് നിന്ന് 65 മീറ്റർ അകലെ 12 മീറ്റർ താഴ്‌ചയിൽ നിന്നാണ് അർജുൻ്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. ലോറിയും അർജുനിനെയും കണ്ടെത്തിയ ശേഷം ഇന്ദ്രബാലൻ വൈകിട്ട് തന്നെ ചെന്നൈയിലേക്ക് മടങ്ങി. രണ്ട് പേർ ഇനിയും കാണാമറയത്താണ്. ഉരുള്‍പൊട്ടലിന് പിന്നാലെ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അർജുന്‍റെ ലോറി കരയ്‌ക്കെത്തിക്കുന്നു (ഫോട്ടോ: ഇടിവി ഭാരത്)

Also Read: മലയാളക്കരയ്‌ക്ക് നോവായി അർജുൻ; ഇനിയാ മകന് കാത്തുവയ്‌ക്കാന്‍ അച്ഛന്‍ മനസ്‌ കൊണ്ട് സമ്മാനിച്ച ഈ കളിപ്പാട്ടം കൂടിയുണ്ടാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.