ETV Bharat / technology

കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ്; 392 മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്‌ത് ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ - CENTRE TAKES ACTION ON KYC SCAM - CENTRE TAKES ACTION ON KYC SCAM

കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പിന് 31,740 മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം.

KYC UPDATE SCAM  കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ്  ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്  TELECOM SERVICE PROVIDERS
Representative Image (IANS)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 12:44 PM IST

ന്യൂഡൽഹി: മൊബൈൽ നമ്പർ ഉൾപ്പെടുന്ന കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുകളിൽ കർശന നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. തട്ടിപ്പ് കണ്ടെത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ 'ചക്ഷു' പോർട്ടൽ ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ സംശയാസ്‌പദമായ അഞ്ച് നമ്പറുകൾ തിരിച്ചറിയാനായി കഴിഞ്ഞു. പിന്നീട് 31,740 മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ഹാൻഡ്‌സെറ്റുകൾ ഇത്തരത്തിൽ തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പ് വഴി കണ്ടെത്തി.

സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഏർപ്പെട്ട 392 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്തി നിർത്തലാക്കാൻ എല്ലാ ടെലികോം സേവന ദാതാക്കളോടും (ടി എസ് പി) ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (ഡിഓറ്റി) നിർദേശിച്ചു.

ഈ മൊബൈൽ ഹാൻഡ്‌സെറ്റുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 31,740 മൊബൈൽ കണക്ഷനുകളുടെ പുനഃപരിശോധനയ്‌ക്ക് ടെലികോം സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്‌തു.

Also Read: ഡിജിറ്റല്‍ അറസ്‌റ്റ് വര്‍ധിക്കുന്നു; രാജ്യ വ്യാപക ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.