ETV Bharat / technology

ഡീപ്‌ഫേക്ക് എന്ന ധര്‍മസങ്കടം: ജനാധിപത്യത്തിലും സുരക്ഷയിലുമുള്ള ഡീപ്‌ഫേക്കിന്‍റെ സ്വാധീനം - Analysis of Deep Fake Impact - ANALYSIS OF DEEP FAKE IMPACT

ഡീപ്‌ഫേക്ക് സാങ്കേകതിക വിദ്യ ഒരേ സമയം ഉപകാരവും ഉപദ്രവവുമാണ്. സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യകളും അവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രമുഖ ടെക്‌നോളജി അനലിസ്‌റ്റ് ഗൗരി ശങ്കർ മാമിഡി വിവരിക്കുന്നു.

DEEP FAKE  IS DEEP FAKE GOOD OR BAD  ANALYSIS OF DEEP FAKE AND IMPACT
Comprehensive Analysis of Deep Fake Impact on Democracies and Security
author img

By ETV Bharat Kerala Team

Published : Mar 25, 2024, 11:00 PM IST

ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യക്ക് 2017-ഓടെയാണ് സ്വീകാര്യത വര്‍ദ്ധിക്കുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവായിരുന്നു ഇതിന് പിന്നില്‍. ഡീപ്‌ഫേക്കിന്‍റെ കടന്നു വരവോടെ വ്യാജ ദൃശ്യങ്ങളും ശബ്‌ദങ്ങളും സൃഷ്‌ടിക്കുക കൂടുതല്‍ എളുപ്പമായി. ഇത് വിവരങ്ങളുടെ ആധികാരികതയെയും വ്യക്തി സ്വകാര്യതയെയും ജനാധിപത്യ പ്രക്രിയയെയും ആഗോളതലത്തില്‍ ബാധിച്ചു.

ഡീപ്‌ഫേക്ക് ദുരുപയോഗവും ജനാധിപത്യത്തിലെ സ്വാധീനവും

ഡീപ്‌ഫേക്ക് സാങ്കേതികത പ്രധാനമായും രണ്ട് തരത്തിലാണ് ഉപയോഗിക്കുന്നത്. ഡീപ് ഫെയ്‌സുകളിലും ഡീപ് ശബ്‌ദങ്ങളിലും. ഡീപ് ഫെയ്‌സസ് ഉപയോഗിച്ച് ദൃശ്യങ്ങളിലെ യഥാര്‍ത്ഥ മുഖത്തോട് സാമ്യമുള്ള വ്യാജമുഖങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. ഡീപ്പ് വോയ്‌സ് ഉപയോഗിച്ച് വ്യാജമായി ശബ്‌ദം സൃഷ്‌ടിക്കാനും സാധിക്കും. ഒരാള്‍ക്ക് പകരം അതേ ആളെന്ന് തോന്നും വിധം സാങ്കേതികതയിലൂടെ വ്യാജ പതിപ്പുകള്‍ സൃഷ്‌ടിക്കാനാകുന്നു എന്നതാണ് ഡീപ്‌ഫേക്കിന്‍റെ ഉപയോഗം. മാധ്യമ മേഖലയിലാണ് ഈ സാങ്കേതികതയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ളത്. യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ ഇല്ലാതെ തന്നെ അവയെ സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് ഇതിന്‍റെ സാധ്യത. ടെയ്‌ലര്‍ സ്വിഫ്റ്റ്, സെലേന ഗോമസ്, എലോണ്‍ മസ്‌ക്, ജോ റോഗന്‍, ആല്‍ബെയ്റ്റ് തുടങ്ങിയവരൊക്കെയും നേരിട്ടുള്ള പങ്കാളിത്തം ഇല്ലാതെ തങ്ങളെ ഡീപ്‌ഫേക്കിലൂടെ അവതരിപ്പിച്ച് മാര്‍ക്കറ്റിങ്ങില്‍ വിജയിച്ചവരാണ്.

സിനിമ-ടെലിവിഷന്‍ മേഖലകളില്‍ വര്‍ഷങ്ങളായി ഇതേ സാങ്കേതികത ഉപയോഗിച്ച് വരുന്നുണ്ട്. പ്രത്യേകിച്ച് മരിച്ച് പോയ താരങ്ങളെ വീണ്ടും തിരശ്ശീലയിലേക്ക് കൊണ്ടുവരാന്‍. ഫാസ്‌റ്റ് ആന്‍ഡ് ഫ്യൂരിയസ്-7 ല്‍ ബ്രിയാനെ പുനരവതരിപ്പിച്ചതും ലെയയെ റോഗ് വണ്ണില്‍ കൊണ്ടുവന്നതുമെല്ലാം ഈ സങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. നിലവിലുള്ള മുഖങ്ങള്‍ പുനഃസൃഷ്‌ടിക്കുക മാത്രമല്ല ഡീപ്‌ഫേക്ക് ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമിയില്‍ ഇന്ന് വരെ ജനിച്ചിട്ടില്ലാത്ത മുഖങ്ങള്‍ യാതൊരു പോരായ്‌മയും കൂടാതെ സൃഷ്‌ടിച്ചെടുക്കാനും ഡീപ്‌ഫേക്കുകള്‍ക്കാകും. എഐയുടെ ഡീപ് ലേണിങ്ങിന്‍റെ മികവിലൂടെയാണ് ഇത് സാധ്യമാകുന്നത്. മനുഷ്യന്‍റെ സവിശേഷതകളെക്കുറിച്ച് വിശദമായ പഠനത്തിന് മെഷീനുകളെ അനുവദിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇതുവഴി ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അകലം നേര്‍ത്തു തുടങ്ങുന്നു എന്ന് പറയാം.

മാർക്കറ്റിങ്ങിലും സർഗാത്മകതയിലും അനന്ത സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ പ്രയോഗം ചില ധാർമ്മിക പ്രതിസന്ധികൾ കൂടെ ഉയർത്തുന്നുണ്ട്. ആളുകളെ കബളിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അതുവഴി മാധ്യമങ്ങളുടെ വിശ്വാസ്യത ദുർബലപ്പെടുത്താനുമുള്ള ഡീപ്‌ഫേക്കിന്‍റെ കഴിവാണ് ആദ്യ ആശങ്ക. ടെയ്‌ലർ സ്വിഫ്റ്റ്, സെലീന ഗോമസ്, എലോൺ മസ്‌ക്, ജോ റോഗൻ തുടങ്ങിയ സെലിബ്രിറ്റികൾ ഡീപ്‌ഫേക്കിലൂടെ വിപണന ക്യാമ്പെയ്‌നുകള്‍ നടത്തുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുള്ള ഉത്തരവാദിത്തം കൂടെ അവ വെളിവാകുന്നുണ്ട്.

മാർച്ച് 27 ന് റഷ്യൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉക്രേനിയൻ പട്ടാളക്കാർക്കെതിരെ നിര്‍മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചത്, ഇന്ത്യൻ സിനിമാ നടിമാരായ രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോൾ, ആലിയ ഭട്ട് എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിച്ചത് എന്നിവയെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്‍റെ അപകട സാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്.

2022 മാർച്ചിൽ ഉക്രേനിയൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചിരുന്നു. രാഷ്‌ട്രീയ രംഗത്തെ തെറ്റായ പ്രവണതകള്‍ക്ക് ഡീപ്ഫേക്ക് ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണിത്.

കണ്ടുപിടുത്തങ്ങളും അതില്‍ ചേരുന്ന കൃത്രിമത്വവും തമ്മിലുള്ള രേഖ വളരെ നേർത്തതാണ്. അത്‌ മൂലം സമൂഹത്തിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ, മാധ്യമങ്ങളുടെ വിശ്വാസ്യത വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.

മാർക്കറ്റിങ്ങ് രംഗത്തെ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ആവിർഭാവം ഉത്തരവാദിത്തപരമായ ഉപയോഗത്തിനുള്ള മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. എഐയുടെ പുരോഗതി ഡിജിറ്റൽ ഉള്ളടക്കത്തിന്‍റെ ആധികാരികതയും തകർക്കുന്നതിന് പകരം അത് മെച്ചപ്പെടുത്താനാണ് സഹായിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

സൊമാറ്റോ, മൊണ്ടേൽസ്, ഐടിസി, തുടങ്ങിയ ബ്രാൻഡുകള്‍ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ പരസ്യ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പരസ്യങ്ങളിലെ ഈ മാറ്റം സർഗാത്മകതയുടെയും സാങ്കേതിക വിദ്യയുടെയും സമന്വയം കാണിക്കുന്നതാണ്. കൂടാതെ, കൂടുതല്‍ ആകർഷകമായ പരസ്യങ്ങൾ സൃഷ്‌ടിക്കാനുള്ള പുതിയ വഴികളും ഇവ തുറക്കുന്നുണ്ട്.

മൊണ്ടേൽസ്, കാൻ ലയൺസ് ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടി. ഇന്ത്യയിലെ ആദ്യത്തെ ടൈറ്റാനിയം ലയൺ അവാര്‍ഡ് ഉൾപ്പെടെ ഒന്നിലധികം അവാർഡുകളാണ് മൊണ്ടേൽസ് നേടിയത്. എഐ ഉപയോഗിച്ച് ഷാരൂഖ് ഖാനെ വെച്ച് നിര്‍മിച്ച കാഡ്‌ബറി പരസ്യത്തിനും അംഗീകാരം ലഭിച്ചിരുന്നു. കാഡ്‌ബെറിയുടെ കാമ്പെയ്‌നിൽ, എഐ ഉപയോഗിച്ച് ഷാരൂഖ് ഖാന്‍റെ മുഖവും ശബ്‌ദവും ഡീപ്‌ഫേക്ക് ചെയ്‌ത് പ്രാദേശിക സ്റ്റോറുകളെ പ്രത്യേകമായി പ്രമോട്ട് ചെയ്യുകയായിരുന്നു.

സമാനമായി, ഹൃത്വിക് റോഷനെ വെച്ച് ഒരു പരസ്യം നിര്‍മിക്കാൻ സൊമാറ്റോ ഡീപ്ഫേക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. പരസ്യത്തിൽ, വിവിധ നഗരങ്ങളിലെ അറിയപ്പെടുന്ന റെസ്റ്റോറന്‍റുകളിൽ നിന്ന് പ്രത്യേക വിഭവങ്ങൾക്കായി റോഷൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു. കാഴ്‌ചക്കാരുടെ ഫോൺ ജിപിഎസ് ഉപയോഗിച്ച് സമീപത്തുള്ള മികച്ച വിഭവങ്ങള്‍ റെസ്റ്റോറന്‍റുകളും തിരയാന്‍ കാഴ്ച്ചക്കാരെ ഈ കാമ്പെയ്ൻ പ്രേരിപ്പിച്ചു.

ബ്രാൻഡുകൾ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയിലൂടെ പരസ്യത്തിന്‍റെ അതിര്‍വരമ്പുകള്‍ മാറ്റിവരയ്ക്കുമ്പോള്‍ സാങ്കേതിക വിദ്യയുടെ നിയമ പരമായ പരിരക്ഷകളും ധാർമ്മിക പരിഗണനകളും സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നു വരികയാണ്. ഡീപ്‌ഫേക്ക് പരസ്യം സൃഷ്‌ടിക്കുമ്പോള്‍ അതില്‍ സമ്മതം, പകർപ്പവകാശം, തെറ്റായ വിവരങ്ങളുടെ കടന്നുകയറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചോദ്യ ചിഹ്നമായി നില്‍ക്കുന്നുണ്ട്.

പരസ്യത്തിൽ പുതുമയും സർഗാത്മകതയും കൊണ്ടുവരുമ്പോള്‍, വ്യക്തികളുടെയും ബ്രാൻഡുകളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമ ചട്ടക്കൂടുകള്‍ കൂടെ ഇവിടെ ആവശ്യമാണ്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ വിശ്വാസവും ആധികാരികതയും നിലനിർത്താനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും ഇങ്ങനൊരു ബാലൻസ് ആവശ്യമാണ്.

സർക്കാർ പ്രതികരണങ്ങളും പൊതു വികാരവും

760 മില്യൺ ഇന്‍റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ, വ്യാജ വീഡിയോകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ സർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡീപ്‌ഫേക്ക് കൊണ്ടുള്ള ഭീഷണി നേരിടാനായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചിരുന്നു.

സാങ്കേതിക പുരോഗതിയും സാമൂഹിക സ്വാധീനവും

ജനറേറ്റീവ് അഡ്‌വേഴ്‌സറിയൽ നെറ്റ്‌വർക്, മെഷീൻ ലേണിങ് എന്നിവ വഴി സുഗമമാകുന്നതാണ് ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ. കോഡിംഗ് പരിജ്ഞാനം കൂടാതെ തന്നെ ഉപയോഗിക്കാം എന്നത് ഇതിനെ കൂടുതല്‍ ജനാധിപത്യവത്കരിച്ചു എന്നതാണ് വസ്‌തുത. സാമ്പത്തിക തട്ടിപ്പുകള്‍ക്കായുള്ള ഡീപ്ഫേക്കുകളുടെ ദുരുപയോഗം, എഐ വോയ്‌സ് ക്ലോണിങ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പിന്‍റെ അപകട സാധ്യതയെ സൂചിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ പ്രായപൂർത്തിയായ 47% ആളുകളും ഏതെങ്കിലും തരത്തിലുള്ള എഐ വോയിസ് തട്ടിപ്പിന് ഇരയായവരോ ഇരയായവരെ അറിയുന്നവരോ ആണെന്നാണ് കണക്ക്.

അന്താരാഷ്‌ട്ര ഇടപെടലും നിയന്ത്രണ നടപടികളും

2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരം യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ചൈന, ജർമ്മനി, ഇന്ത്യ, യൂറോപ്യൻ യൂണിയൻ അംഗങ്ങൾ എന്നിവയുൾപ്പെടെ 29 രാജ്യങ്ങൾ എഐ ഉയർത്തുന്ന ഭീഷണികളില്‍ സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിലും വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉത്തരവാദിത്തത്തിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതിലും നിയമം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിലെ സുങ്‌ക്യുങ്ക്‌വാൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ യഥാർത്ഥ ഡീപ്ഫേക്കുകളുടെ ഡാറ്റാസെറ്റ് പഠിക്കാൻ ശ്രമിച്ചിരുന്നു. ഇംഗ്ലീഷ്, റഷ്യൻ, മന്ദാരിൻ, കൊറിയൻ ഭാഷകളില്‍ 21 രാജ്യങ്ങളിൽ നിന്നായി 2000 ഡീപ്ഫേക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുട്യൂബ്, ടിക് ടോക്ക്, റെഡ്ഡിറ്റ്, ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ബിലിബിലി എന്നിവയിൽ നിന്നാണ് ഡീപ്ഫേക്കുകൾ കണ്ടെത്തിയത്.

ഉയർന്നുവരുന്ന വെല്ലുവിളികളും സാങ്കേതിക പരിഹാരങ്ങളും

ഡീപ്ഫേക്കുകളെ കൂടുതൽ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്നതും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ ഡിഫ്യൂഷൻ മോഡൽ ഡീപ്ഫേക്കുകളുടെയും ജനറേറ്റീവ് എഐയുടെയും ദ്രുതഗതിയിലുള്ള വികസനം പുതിയ വെല്ലുവിളികൾ സൃഷ്‌ടിക്കുന്നുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങളും മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളും ഡീപ്ഫേക്കുകൾ കണ്ടെത്താനും അവ തിരിച്ചറിയാനും സഹായിക്കുന്ന ഉപകരണങ്ങളും പഠനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സുസ്ഥിരമായ ഭാവിയിലേക്ക്

ദക്ഷിണ കൊറിയയിലെ സുങ്‌ക്യുങ്ക്‌വാൻ യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഗവേഷണം, ഡീപ്‌ഫേക്കിനെ മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെയാണ് കാണിക്കുന്നത്.

ഡിജിറ്റൽ ലോകം അനുദിനം വികസിക്കുകയാണ്. ഈ പ്രക്രിയ തുടരുമ്പോള്‍, ജനാധിപത്യ അഖണ്ഡതയും വ്യക്തി സ്വകാര്യതയും സംരക്ഷിക്കുന്നതിന് നിയമപരവും സാങ്കേതികവും വിദ്യാഭ്യാസപരവുമായ സാധ്യതകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ബഹുമുഖ സമീപനമാണ് ഡീപ്‌ഫേക്കുകളോട് വേണ്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.