ഇടുക്കി : വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു. നെടുംകണ്ടം സ്വദേശി നജ്‌മലാണ് കിണറ്റിൽ വീണത്. ഫയർഫോഴ്‌സും പൊലീസും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ (ഒക്‌ടോബർ 19) രാത്രി എട്ട് മണിയോടെയാണ് സംഭവം.
കൈലാസപ്പാറ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ്, വാഹനം തടഞ്ഞ ഉടനെ നജ്‌മൽ സമീപത്തെ കൃഷിയിടത്തിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിലെ പൈപ്പിൽ പിടിച്ച് കിടക്കുന്ന യുവാവിനെ കണ്ടത്. ശേഷം ഫയർഫോഴ്‌സിൻ്റെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു. അതേസമയം നജ്‌മലിന്‍റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടന്‍റെ പക്കൽ നിന്നും പൊലീസ് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Also Read: വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍; 1.150 കിലോഗ്രാം കണ്ടെടുത്തു