ETV Bharat / state

സംസ്ഥാനത്ത്‌ ഇടിമിന്നലോടു കൂടിയ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത - WEATHER UPDATE IN KERALA - WEATHER UPDATE IN KERALA

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത. സംസ്ഥാനത്ത്‌ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല

RAIN ALERT IN KERALA  RAIN WITH THUNDER AND LIGHTNING  WEATHER IN KERALA  കാലാവസ്ഥ മുന്നറിയിപ്പ്‌
WEATHER UPDATE IN KERALA (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 8:43 AM IST

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. നിലവിൽ ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

മെയ് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. നിലവിലുള്ള അറിയിപ്പ് പ്രകാരം കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദീപ് തീരത്ത്‌ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്‍റെ വേഗത സെക്കൻഡിൽ 45 cm നും 71 cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ALSO READ: 'റിമാല്‍' കരതൊട്ടു; പശ്ചിമ ബംഗാളില്‍ നാശം വിതച്ച് കാറ്റും മഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.