ETV Bharat / state

വയനാട്ടിലെ തെരച്ചിൽ പത്താം ദിവസം; സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന - Wayanad search operatons tenth day

author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:10 AM IST

ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേര്‍ കഴിയുന്നു.

Wayanad Landslide  Kerala landslide 2024  Wayanad rescue latest updates  Latest news Malayalam
Wayanad search operations 10th day, Pm visit on tomorrow (ETV Bharat)

വയനാട് : ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പത്താം ദിവസമായ ഇന്നും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധനയുണ്ടാകും. തെരച്ചിലിന് കഡാവർ നായകളെയും നിയോഗിച്ചിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ശനിയാഴ്‌ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിൽ പ്രതീക്ഷവച്ച് കേരളം

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്‍റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദ‍ര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്‌ച പ്രധാനമന്ത്രിയെത്തുന്നത്. ഡല്‍ഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്‌ടറിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ്‌ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ച് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.

വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണു പ്രധാനമന്ത്രി എത്തുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ മലവെള്ളം വിഴുങ്ങി ഒരാഴ്‌ച പിന്നിട്ടിട്ടും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളാരും വരാതിരുന്നതു വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണു ദുരന്തബാധിത മേഖലയിൽ എത്തിയത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതിൽ വിമർശനം ഉയരവെയാണു മോദിയുടെ സന്ദർശനം.

Also Read: വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തമുഖം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.