ETV Bharat / state

വടകര, കോഴിക്കോട് ലോക്‌സഭ മണ്ഡലം; സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ വ്യക്തമായി - Candidates are allotted symbols

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ വ്യക്തമായി. അപരന്മാർ പാര ആകുമോ എന്ന ചിന്തയിൽ സ്ഥാനാർഥികൾ.

ELECTION SYMBOLS  VADAKARA KOZHIKODE  LOK SABHA CONSTITUENCY  LOK SABHA ELECTION 2024
സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നങ്ങള്‍ വ്യക്തമായി
author img

By ETV Bharat Kerala Team

Published : Apr 9, 2024, 11:07 AM IST

കോഴിക്കോട് : വടകര, കോഴിക്കോട് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ വ്യക്തമായി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളിൽ പുതുമയില്ലെങ്കിലും സ്വതന്ത്രന്മാർമാരുടെ ചിഹ്നങ്ങളിലാണ് പ്രധാന സ്ഥാനാർഥികളുടെ നോട്ടം. സ്വതന്ത്രനാണെങ്കിലും 'പാര'യാകാൻ മത്സരിക്കുന്നവരും ഈ പട്ടികയിൽ ഉണ്ടല്ലോ. അപ്പോൾ ചിഹ്നങ്ങളിൽ എവിടെയെങ്കിലും സാമ്യത വന്നാൽ പരാതി പ്രളയമായിരിക്കും. അതുകൊണ്ട് തന്നെ ചിഹ്നങ്ങൾ പരിശോധിക്കാം.

വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും :

  • പ്രഫുല്‍ കൃഷ്‌ണന്‍ (ബിജെപി) - താമര
  • കെ കെ ശൈലജ ടീച്ചര്‍ (സിപിഎം) - ചുറ്റിക അരിവാള്‍ നക്ഷത്രം
  • ഷാഫി പറമ്പില്‍ (കോണ്‍ഗ്രസ്) - കൈ

സ്വതന്ത്രര്‍

  • കുഞ്ഞിക്കണ്ണന്‍ പയ്യോളി - ഓട്ടോറിക്ഷ
  • മുരളീധരന്‍ - ഫ്രോക്ക്
  • ശൈലജ പി (w/o കുഞ്ഞിരാമന്‍) - മോതിരം
  • ഷാഫി (s/o മൊയ്‌തീന്‍) - ബാറ്റ്‌സ്‌മാന്‍
  • ഷാഫി ടി പി (s/o അബ്‌ദുള്‍ റഹ്‌മാന്‍ ടി പി) - ഗ്ലാസ് ടംബ്ലര്‍
  • ഷൈലജ (w/o ജയകൃഷ്‌ണന്‍) - ഡിഷ് ആന്‍റിന
  • കെ കെ ഷൈലജ (w/o രാജന്‍) - പായ് - വഞ്ചിയും തുഴക്കാരനും

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും :

  • അറമുഖന്‍ (ബിഎസ്‌പി) - ആന
  • എളമരം കരീം (സിപിഎം) - ചുറ്റിക അരിവാള്‍ നക്ഷത്രം
  • എം ടി രമേശ് (ബിജെപി) - താമര
  • എം കെ രാഘവന്‍ (കോണ്‍ഗ്രസ്) - കൈ
  • അരവിന്ദാക്ഷന്‍ നായര്‍ (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി) - ഡയമണ്ട്
  • ഡോ. എം ജ്യോതിരാജ് (എസ്‌യുസിഐ -കമ്മ്യൂണിസ്‌റ്റ്) - ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍

  • അബ്‌ദുല്‍ കരീം (s/o അയമ്മദ് കുട്ടി) - ബീഡ് നെക്ലെയ്‌സ്
  • അബ്‌ദുല്‍ കരീം (s/o മഹമ്മൂദ്) - ഡിഷ് ആന്‍റിന
  • അബ്‌ദുല്‍ കരീം (s/o അസൈന്‍) - ബെല്‍റ്റ്
  • എന്‍ രാഘവന്‍ (s/o ദാമു) - പേന സ്‌റ്റാന്‍ഡ്
  • രാഘവന്‍ (s/o നാരായണന്‍ നായര്‍) - ഗ്ലാസ് ടംബ്ലർ
  • ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി) - ലേഡി ഫിങ്കര്‍
  • ശുഭ - ടെലിവിഷന്‍

ചിഹ്നങ്ങളുടെ കാര്യത്തില്‍ നേരത്തേ തീരുമാനമായവർ പ്രചാരണത്തിന്‍റെ പല ഘട്ടങ്ങൾ പിന്നിട്ട് കഴിഞ്ഞു. പെരുന്നാള്‍, വിഷു ആശംസകൾ നേരാനുള്ള തിരക്കിലായിക്കഴിഞ്ഞു അവർ. എന്നാൽ ചിഹ്നം അനുവദിച്ച് കിട്ടിയ അപര സ്വതന്ത്രൻമാരിൽ പലരും അവരുടെ അടയാളങ്ങളെ കുറിച്ച് പഠിച്ച് വരുന്നതേയുള്ളൂ.

ALSO READ : 6.49 ലക്ഷം അധിക വോട്ടര്‍മാര്‍, കൂടുതല്‍ പേര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.