തിരുവനന്തപുരം : ആക്കുളം കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 30 നും 40 നുമിടയിൽ പ്രായമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (ജൂലൈ 9) വൈകിട്ട് 4:30 തോടെയാണ് സംഭവം.
ലുലു മാളിൽ നിന്നും കഴക്കുട്ടത്തേക്ക് പോകുന്ന ദിശയിലെ ആക്കുളം കായലിന് കുറുകെയുള്ള പാലത്തിൽ സെൽഫിയെടുക്കാൻ നിന്ന ചെറുപ്പുക്കാരാണ് മൃതദേഹം കായലിൽ പൊങ്ങി കിടക്കുന്നതായി ശ്രദ്ധിക്കുന്നത്. തുടർന്ന് തുമ്പ പൊലീസിൽ വിവരമറിയിച്ചു. തുമ്പ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കായലിൽ നിന്നും മൃതദേഹം പുറത്തെടുക്കാനായില്ല.
തുടർന്ന് പൊലീസ് ചാക്ക ഫയർ ഫോഴ്‌സ് നിലയത്തിൽ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സ് സ്‌കൂബ ഡൈവ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
Also Read: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി