കോഴിക്കോട് : ചെറുവണ്ണൂരിന് സമീപം കുണ്ടായിത്തോട് ട്രെയിൻ തട്ടി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഒളവണ്ണ മാത്തറ സ്വദേശികളായ ചാലിൽ നിസാറിന്‍റെ ഭാര്യ നസീമ 36, മകൾ ഫാത്തിമ നഹ്ല 15, എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് റെയിൽപ്പാളം മുറിച്ചുകടക്കുമ്പോൾ, ഇതുവഴി വന്ന കൊച്ചുവേളി ചണ്ഡിഗഡ് സമ്പർക്കക്രാന്തി ട്രെയിൻ ഇടിക്കുകയായിരുന്നു.
നസീമ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ നഹ്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുവായ കുണ്ടായിത്തോട് കല്ലേരി പാറയിൽ ഹംസ കോയയുടെ മകൻ ഹാരിസിന്‍റെ വിവാഹ സത്കാരത്തിന് എത്തിയതായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ALSO READ: ഉത്സവം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു