ETV Bharat / state

മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ഇടിവള കൊണ്ട് ക്രൂരമർദനം; ബോധരഹിതയായി, മുഖത്തെ എല്ലുപൊട്ടി - Medical college attack - MEDICAL COLLEGE ATTACK

എംആർഐ സ്‌കാനിംഗിന് ഡേറ്റ് നൽകാത്തതിനെ തുടർന്ന്‌ മെഡിക്കൽ കോളജ്‌ ജീവനക്കാരിയെ ഇടിവള ഉപയോഗിച്ച്‌ മർദ്ദിച്ചു

THIRUVANANTHAPURAM MEDICAL COLLEGE  MEDICAL COLLEGE EMPLOYEE BEATEN  EMPLOYEE BEATEN ON FACE  മുഖത്ത് ഇടിവള കൊണ്ട് ക്രൂരമർദനം
MEDICAL COLLEGE ATTACK
author img

By ETV Bharat Kerala Team

Published : Apr 30, 2024, 6:21 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരിക്ക് ക്രൂരമർദനം. ജയകുമാരി എന്ന ജീവനക്കാരിക്കാണ് ഇടിവള ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റത്. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലാണ്.

ജയകുമാരിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയായിരുന്ന സംഭവം. എംആർഐ സ്‌കാനിംഗിന് ഡേറ്റ് നൽകാത്തതില്‍ പ്രകോപിതനായാണ് അനിൽ ജയകുമാരിയെ മര്‍ദ്ദിച്ചത്. അക്രമണത്തിൽ പരിക്കേറ്റ ജയകുമാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ തയ്യാറാക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

Also Read: കെഎസ്‌ഇബി ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.