ETV Bharat / state

മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ - SEXUAL ASSAULT ON MINOR GIRL - SEXUAL ASSAULT ON MINOR GIRL

മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് സ്വദേശി ഹംസ കോയയാണ് പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

POCSO CASE IN KOZHIKODE  KOZHIKODE CRIME NEWS  കോഴിക്കോട് ലൈംഗികാതിക്രമം  മൂന്നരവയസുകാരിയെ പീഡിപ്പിച്ചു
ഹംസ കോയ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 9:45 PM IST

കോഴിക്കോട് : മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിലായി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസ കോയയാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. ഈ മാസം പതിനെട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

ലൈംഗികാതിക്രമം നേരിട്ട കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അങ്കണവാടി ടീച്ചർ കുന്ദമംഗലം ഐസിഡിഎസ് ഓഫിസിൽ വിവരമറിയിച്ചു. ഇവിടെ നിന്നും മുക്കം പൊലീസിന് പരാതി കൈമാറുകയായിരുന്നു.

മുക്കം പൊലീസ് ഇൻസ്പെക്‌ടർ ജീവൻ ജോർജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ സംഘം കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഹംസ കോയയെ തിരിച്ചറിഞ്ഞത്. ഇയാളെ പിന്നീട് കോഴിക്കോട് നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: ഇരയുടെ മനസിലുണ്ടാക്കുന്നത് ആഴത്തിലും ശാശ്വതവുമായ മുറിവ്; പോക്‌സോ കേസിലെ ഒത്തുതീർപ്പ് തള്ളി അലഹാബാദ് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.