ETV Bharat / state

രണ്ട് സര്‍വകലാശാലകളിലെ പ്രോ വിസിമാർ തുടരുന്നത് നിയമവിരുദ്ധമായി; പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി - Save University Campaign Committee - SAVE UNIVERSITY CAMPAIGN COMMITTEE

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെയും സംസ്‌കൃത സര്‍വകലാശാലയിലെയും വൈസ്‌ചാന്‍സലര്‍മാര്‍ ഒഴിഞ്ഞിട്ടും പ്രോവൈസ് ചാന്‍സലര്‍മാര്‍ തുടരുന്നതായി പരാതി.

AVE UNIVERSITY CAMPAIGN COMMITTEE  PVCS CONTINUESILLEGALLY  പ്രോ വൈസ് ചാൻസലർമാർ  GOVERNOR
Two Universities PVCs continues in position illegally: save University campaign complaints to Governor
author img

By ETV Bharat Kerala Team

Published : Apr 6, 2024, 10:28 AM IST

Updated : Apr 6, 2024, 10:36 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് സർവകലാശാലകളിൽ വൈസ് ചാൻസലർമാർ സ്ഥാനം ഒഴിഞ്ഞിട്ടും പ്രോ വൈസ് ചാൻസലർമാർ നിയമവിരുദ്ധമായി തുടരുന്നതായി പരാതി. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെയും സംസ്‌കൃത സർവകലാശാലയുടെയും വൈസ് ചാൻസലർമാർ സ്ഥാനം ഒഴിഞ്ഞിട്ടും പ്രോ വൈസ് ചാൻസലർമാരായ ഡോ എസ് വി സുധീർ, ഡോ കെ മുത്തുലക്ഷ്‌മി എന്നിവർ തൽസ്ഥാനങ്ങളിൽ തുടരുന്നതായാണ് പരാതി.

അനധികൃതമായി പിവിസിമാരായി തുടരുന്ന സുധീറിനെയും കെ മുത്തുലക്ഷ്‌മിയെയും പദവിയിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ താത്‌കാലിക വിസിമാർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. സർവകലാശാല നിയമവും യുജിസി ചട്ടങ്ങളും വ്യവസ്ഥ ചെയ്‌തിരിക്കുന്നത് വിസിമാർ പദവി ഒഴിയുന്നതിനോടൊപ്പം പിവിസിമാരുടെ നിയമന കാലാവധി അവസാനിക്കുമെന്നാണ്. ഇത് പ്രകാരം കേരള, കണ്ണൂർ, എംജി, കുസാറ്റ്, കെ ടി യു, പിവിസിമാർ വിസിമാർ പദവി ഒഴിഞ്ഞതോടൊപ്പം പദവി ഒഴിയുകയായിരുന്നു.

Also Read: ചുരുക്ക പട്ടികയില്‍ 7 പേര്‍, നിര്‍ദേശിച്ചത് ഒരാളെ മാത്രം; സംസ്‌കൃത സര്‍വകലാശാല വിസി നിയമനം സര്‍ക്കാരിന് തിരിച്ചടിയാകുന്നു

ഗവർണർ നിയമിച്ച താത്‌കാലിക വിസിമാർ ആരും പിവിസിമാരെ നിയമിച്ചിട്ടില്ല. സ്ഥിരം വിസിമാരെ നിയമിച്ചതിനു ശേഷം വിസിമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് ആണ് പിവിസിയെ നിയമിക്കേണ്ടത്. ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വിസിയുടെയും പിവിസിയുടെയും നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് നിയമന സമയത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

Last Updated : Apr 6, 2024, 10:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.