ETV Bharat / state

'ഭരണഘടന സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല': രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - RAHULGANDHI AGAINST PM MODI - RAHULGANDHI AGAINST PM MODI

ഈ വരുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

RAHUL GANDHI  RAHULGANDHI AGAINST PM MODI  മോദിക്കെതിരെ രാഹുൽ ഗാന്ധി  ലോക്‌സഭാ തെരഞ്ഞെടുപ്പ്
RAHULGANDHI AGAINST PRIME MINIDTER NARENDRA MODI
author img

By PTI

Published : Apr 15, 2024, 7:13 PM IST

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥിയും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ സ്വത്ത് എന്നാൽ ഓരോ ഇന്ത്യൻ പൗരന്‍റെയും സ്വത്താണെന്നും ഭരണഘടന സ്ഥാപനങ്ങൾ നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വരുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് വെള്ളിമുണ്ടയിൽ റോഡ് ഷോക്ക് ശേഷം പാർട്ടി പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ ഇന്ത്യക്കാർക്കും അവർ സംസാരിക്കുന്ന ഭാഷ, സമുദായം, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന രേഖയാണ് ഭരണഘടന. ഭരണഘടനയുടെ കാര്യത്തിൽ എല്ലാ ഇന്ത്യൻ വരും ഒരുപോലെയാണ്, 'നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഓരോന്നായി പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നിങ്ങൾ നന്നായി മനസിലാക്കുന്നുണ്ടെ'ന്നും അദ്ദേഹം പറഞ്ഞു.

Also Read : ഇത്തവണയും പാര്‍ട്ടി കൊടികളില്ല; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ ഷോ - Rahul Gandhi Road Show At Wayanad

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.