മലപ്പുറം : എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ കൂടുതല്‍ പരാതികളുമായി പിവി അൻവർ എംഎല്‍എ രംഗത്ത്. നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവയ്‌ക്കുകയായിരുന്നുവെന്ന് പിവി അൻവർ മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
'ആർഎസ്എസ് നേതാവിനെ എഡിജിപി അജിത് കുമാർ കണ്ടതുമായി ബന്ധപ്പെട്ട ഇൻ്റലിജൻസ് റിപ്പോർട്ട് ആ സമയത്തുതന്നെ നൽകിയിട്ടും എന്താണ് മുഖ്യമന്ത്രി അതിന്മേൽ നടപടിയെടുക്കാതിരുന്നതെന്ന് കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചർച്ചയാണ്. എന്നാല്‍ മുഖ്യമന്ത്രി ഇത് അറിഞ്ഞിരുന്നില്ല. ആ ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചുവെന്നാണ് എൻ്റെ അന്വേഷണത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്' -പിവി അൻവർ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്‌എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.